Thursday, March 12, 2026 Last Updated 25 Min 14 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 11.24 PM

സാനെ റിട്ടയേഡ്‌ ഔട്ട്‌

ഈ ലോകകപ്പില്‍ റിട്ടയേഡ്‌ ഔട്ടാകുന്ന ആദ്യ താരമെന്ന ഖ്യാതി നമീബിയയുടെ വിക്കറ്റ്‌ കീപ്പര്‍ ബാറ്റര്‍ സാനെ ഗ്രീനിന്‌. യു.എസിനെതിരേ 200 റണ്‍ നേടാനിറങ്ങിയപ്പോഴാണു ഗ്രീന്‍ റിട്ടയേഡ്‌ ഔട്ടായത്‌. 18-ാം ഓവറിലാണു താരം റിട്ടയേഡ്‌ ഔട്ടായത്‌.
13 പന്തില്‍ 18 റണ്ണുമായിനിന്ന സാനെ റൂബന്‍ ട്രംപല്‍മാനെ ക്രീസിലെത്തിക്കാന്‍ വേണ്ടിയാണ്‌ ഔട്ടായത്‌. പക്ഷേ ലക്ഷ്യം ഏറെ അകലെയായിരുന്നു. ജയിക്കാന്‍ 12 പന്തില്‍ 51 വേണ്ടിയിരുന്ന നമീബിയ നേടിയത്‌ 19 റണ്‍ മാത്രം. രണ്ട്‌ പന്തുകള്‍ നേരിട്ട റൂബന്‍ ട്രംപല്‍മാന്‍ മൂന്ന്‌ റണ്ണാണെടുത്തത്‌. രണ്ടാം തരണയാണു ട്വന്റി20 ലോകകപ്പില്‍ ബാറ്റര്‍ റിട്ടയേഡ്‌ ഔട്ടാകുന്നത്‌്.
2024 ല്‍ നമീബിയയുടെ തന്നെ ഓപ്പണര്‍ നികോളാസ്‌ ഡാവിന്‍ 16 പന്തില്‍ 18 റണ്ണെടുത്തു നില്‍ക്കേ റിട്ടയേഡ്‌ ഔട്ടായി. ഇംഗ്ലണ്ടായിരുന്നു എതിരാളികള്‍. റിട്ടയേഡ്‌ ഔട്ടുകള്‍ ട്വന്റി20 യില്‍ സാധാരണമായി. 2025 ല്‍ 30 റിട്ടയേഡ്‌ ഔട്ടുകളാണു പിറന്നത്‌. ഈ വര്‍ഷം ഇതുവരെ എട്ട്‌ റിട്ടയേഡ്‌ ഔട്ടുകളുണ്ടായി. രാജ്യാന്തര ക്രിക്കറ്റില്‍ സിംബാബ്‌വേയും വെസ്‌റ്റിന്‍ഡീസും മാത്രമാണു റിട്ടയേഡ്‌ ഔട്ട്‌ നടത്തിയത്‌.

Ads by Google
Sunday 15 Feb 2026 11.24 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW