Friday, March 13, 2026 Last Updated 10 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 14 Feb 2026 11.33 PM

അഭിഷേകിനെ തെറുപ്പിക്കുമെന്ന്‌ ആഗ

uploads/news/2026/02/825501/sp5.jpg

കൊളംബോ: ട്വന്റി20 ലോകകപ്പില്‍ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക്‌ ശര്‍മയെ ഗ്രൗണ്ടില്‍ നേരിടാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണു താനെന്ന്‌ പാകിസ്‌താന്‍ ക്രിക്കറ്റ്‌ ടീം നായകന്‍ സല്‍മാന്‍ ആഗ. ഇന്നു നടക്കുന്ന മത്സരത്തിനു മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആഗ.
ഇന്ത്യന്‍ താരങ്ങളുമായി ഹസ്‌തദാനം ഉണ്ടാകുമോയെന്ന ചോദ്യത്തോടു പ്രതികരിക്കാന്‍ പാക്‌ നായകന്‍ തയാറായില്ല. ''മത്സരത്തില്‍ സ്‌പോര്‍ട്‌സ്മാന്‍ സ്‌പിരിറ്റ്‌ ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം. മറ്റു കാര്യങ്ങള്‍ പിന്നീട്‌ മനസ്സിലാകും.'' ആഗ പ്രതികരിച്ചു. ഉസ്‌മാന്‍ താരിഖിന്റെ ബൗളിങ്‌ ആക്ഷനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അനാവശ്യമാണെന്നും ആഗ വ്യക്‌തമാക്കി. ഉസ്‌മാന്‍ താരിഖിനെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ എങ്ങനെ നേരിടുമെന്നറിയാന്‍ ആരാധകര്‍ കാത്തിരിക്കുന്നുണ്ട്‌. ആക്ഷന്‍ തുടങ്ങിയ ശേഷം കുറച്ചു നേരം പന്ത്‌ പിടിച്ച ശേഷം പന്തെറിയുന്ന ആക്ഷനാണു ബാറ്റര്‍മാരെ വിഷമത്തിലാക്കുന്നത്‌.

Ads by Google
Saturday 14 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW