Friday, March 13, 2026 Last Updated 15 Min 15 Sec ago English Edition
Todays E paper
Ads by Google
Saturday 14 Feb 2026 11.33 PM

തോല്‍വിയോടെ...

uploads/news/2026/02/825499/sp3.jpg

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ 12-ാം സീസണിലെ ആദ്യ മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്‌ തോല്‍വി. കൊല്‍ക്കത്തയിലെ സാള്‍ട്‌ ലേക്ക്‌ സേ്‌റ്റഡിയത്തില്‍ നടന്ന മത്സരത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിനോട്‌ 2-0 ത്തിനാണു ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്‌.
കോച്ച്‌ ഡേവിഡ്‌ കറ്റാലയുടെ കീഴില്‍ 4-3-3 ഫോര്‍മേഷനിലാണ്‌ ബ്ലാസേ്‌റ്റഴ്‌സ് കളത്തിലിറങ്ങിയത്‌. രണ്ട്‌ വിദേശ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി യുവതാരങ്ങള്‍ക്ക്‌ കൂടുതല്‍ അവസരം നല്‍കുന്ന സമീപനമാണ്‌ കറ്റാല സ്വീകരിച്ചത്‌. കെവിന്‍ യോക്ക്‌, മര്‍ലോണ്‍ ട്രൂജിലോ, ഉമര്‍ ബാഹ്‌, വിക്‌ടര്‍ ബെര്‍ട്ടോമിയു എന്നീ വിദേശ താരങ്ങള്‍ക്കും മലയാളി യുവതാരം എബിദാസ്‌ യേശുദാസനും അരങ്ങേറ്റ മത്സരമായിരുന്നു. റൗളിന്‍ ബോര്‍ജസും ബ്ലാസ്‌റ്റേഴ്‌സ് ജഴ്‌സിയില്‍ ആദ്യമായിറങ്ങി.
ഒന്നാം പകുതിയില്‍ നിയന്ത്രണം പുലര്‍ത്തിയ ബഗാന്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന്‌ മേല്‍ തുടര്‍ച്ചയായ സമ്മര്‍ദ്ദം ചെലുത്തി. അച്ചടക്കത്തോടെ നിലയുറപ്പിച്ച പ്രതിരോധവും ഗോള്‍ കീപ്പര്‍ സച്ചിന്‍ സുരേഷിന്റെ സേവുകളും ടീമിന്‌ കരുത്തായത്‌. ദിമിത്രിയോസ്‌ പെട്രാറ്റോസ്‌, ജെമി മക്ലാരന്‍ എന്നിവരുടെ ഗോളെന്നുറച്ച നീക്കങ്ങള്‍ സച്ചിന്‍ തടഞ്ഞിട്ടു. 36-ാം മിനിറ്റില്‍ ജെമി മക്‌ക്ല ാരനിലൂടെയാണ്‌ ബഗാന്‍ ആദ്യ ഗോളടിച്ചത്‌. രണ്ടാം പകുതിയില്‍ ആക്രമണോത്സുകത പുറത്തെടുത്ത ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചുവരാനുള്ള ശ്രമങ്ങള്‍ നടത്തി. പകരക്കാരായ മര്‍ലോണ്‍ ട്രൂജിലോയും നവോച്ച സിങും ടീമിന്‌ വേഗം നല്‍കി.
നിഹാലിനു പകരക്കാരനായെത്തിയ കെവിന്‍ യോക്ക്‌ വിങ്ങിലൂടെ നടത്തിയ കുതിപ്പുകള്‍ ബഗാന്‍ പ്രതിരോധത്തെ സമ്മര്‍ദ്ദത്തിലാക്കി. 77-ാം മിനിറ്റില്‍ കെവിന്‍ നല്‍കിയ മികച്ചൊരു ക്രോസ്‌ ഗോളാക്കാന്‍ വിക്‌ടര്‍ ബെര്‍ട്ടോമിയുവിനായില്ല. 85-ാം മിനിറ്റില്‍ ഡാനിഷ്‌ ഫാറൂഖിനെ ഫൗള്‍ ചെയ്‌തതിനെ തുടര്‍ന്ന്‌ കിട്ടിയ ഫ്രീകിക്ക്‌ എടുത്ത മാര്‍ലോണിനു ലക്ഷ്യം കാണാനായില്ല. ഇഞ്ചുറി ടൈമില്‍ മൈക്കല്‍ ആല്‍ഡ്രെഡിലൂടെ ബഗാന്‍ തങ്ങളുടെ രണ്ടാം ഗോളും നേടി. 22 ന്‌ മുംബൈ സിറ്റി എഫ്‌.സിക്കെതിരേ കൊച്ചിയിലാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. .

Ads by Google
Saturday 14 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW