Thursday, March 12, 2026 Last Updated 1 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 14 Feb 2026 11.32 PM

മുംബൈ മെട്രോ തൂണിന്റെ ഒരുഭാഗം തകര്‍ന്നുവീണ്‌ ഒരു മരണം

uploads/news/2026/02/825473/in2.jpg

മുംബൈ: വടക്കുകിഴക്കന്‍ മുംബൈയിലെ മുളുണ്ടില്‍ നിര്‍മാണത്തിലിരിക്കുന്ന മെട്രോ റെയില്‍ തൂണിന്റെ ഒരു ഭാഗം തകര്‍ന്നുവീണ്‌ ഒരു മരണം.
മുളുണ്ടിലെ എല്‍.ബി.എസ്‌. റോഡിലെ മെട്രോ തൂണിന്റെ ഒരുഭാഗമാണ്‌ ഇന്നലെ ഉച്ചയ്‌ക്കു തകര്‍ന്നു വീണത്‌. അപകടത്തില്‍ നാലോളം പേര്‍ക്കു പരുക്കേറ്റു. തൂണിന്റെ ഒരു ഭാഗം തകര്‍ന്നപ്പോള്‍ ഇതിലേ കടന്നുപോകുകയായിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ചാണ്‌ ഒരാള്‍ മരിച്ചതെന്നു അഗ്നിരക്ഷാസേനാ ഉദ്യോഗസ്‌ഥന്‍ അറിയിച്ചു. ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍ ഫാക്‌ടറിക്കു എതിര്‍വശത്തുള്ള തിരക്കേറിയ എല്‍.ബി.എസ്‌. റോഡില്‍ ഉച്ചയ്‌ക്ക് 12:20 ഓടെയാണ്‌ അപകടമുണ്ടായത്‌. "തൂണിന്റെ ഒരു സിമെന്റ്‌ സ്ലാബ്‌ അടര്‍ന്നുവീണ്‌ താഴെക്കൂടി കടന്നുപോകുകയായിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ചുകയറി റിക്ഷ പൂര്‍ണമായും തകരുകയുമായിരുന്നു. മൂന്നോ നാലോ പേര്‍ക്ക്‌ പരുക്കേറ്റതായി സംശയിക്കുന്നു" ഉദ്യോഗസ്‌ഥന്‍ അറിയിച്ചു.

Ads by Google
Saturday 14 Feb 2026 11.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW