-->
ധാക്ക: ബം?ാദേശില്‍ രണ്ട് പതിറ്റാണ്ടിനുശേഷം മുന്‍പ്രധാനമന്ത്രി ഖാലിദ സിയയുടെ മകന്‍ താരിഖ് റഹ്‌മാന്‍ നയിക്കുന്ന 'ബം?ാദേശ് നാഷണലിസ്‌റ്റ് പാര്‍ട്ടി' (ബി.എന്‍.പി) അധികാരത്തിലേക്ക്. ദീര്‍ഘകാലത്തെ പ്രവാസത്തിനുശേഷം അടുത്തിടെ നാട്ടില്‍ തിരിച്ചെത്തിയ താരിഖ് റഹ്‌മാന്‍ 1991-നുശേഷം ആദ്യമായി ബം?ാദേശ് പ്രധാനമന്ത്രിയാകുന്ന പുരുഷനേതാവാകും.
കഴിഞ്ഞ 12-ന് നടന്ന പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്കു കടക്കുമ്പോള്‍, ബി.എന്‍.പി. സഖ്യം ഭൂരിപക്ഷത്തിനാവശ്യമായ മാന്ത്രികസംഖ്യ മറികടന്നു. ആകെയുള്ള 300 പാര്‍ലമെന്റ് സീറ്റുകളില്‍ 299 എണ്ണത്തിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 297 സീറ്റുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 216 സീറ്റുകളുമായി ബി.എന്‍.പിയും സഖ്യകക്ഷികളും ബഹുദൂരം മുന്നിലാണ്. കേവലഭൂരിപക്ഷത്തിനു 150 സീറ്റുകളാണ് ആവശ്യം. ജമാഅത്തെ ഇസ്ലാമി നയിക്കുന്ന, 11 കക്ഷികള്‍ ഉള്‍പ്പെട്ട മുന്നണി 76 സീറ്റില്‍ ഒതുങ്ങി. നിയമപ്രശ്‌നങ്ങളേത്തുടര്‍ന്ന് രണ്ട് സീറ്റുകളിലെ ഫലം തടഞ്ഞുവച്ചിരിക്കുകയാണ്.
ജനകീയപ്രക്ഷോഭത്തേത്തുടര്‍ന്ന് ഷെയ്‌ഖ് ഹസീനയുടെ അവാമി ലീഗ് സര്‍ക്കാര്‍ 2024 ഓഗസ്‌റ്റില്‍ അട്ടിമറിക്കപ്പെട്ടശേഷം ആദ്യമായി നടന്ന പൊതുതെരഞ്ഞെടുപ്പാണിത്. അധികാരത്തില്‍നിന്നു പുറത്തായ മുന്‍പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന നിലവില്‍ ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ്. അവാമി ലീഗ് സര്‍ക്കാരിന്റെ പതനത്തേത്തുടര്‍ന്ന് ഇടക്കാലസര്‍ക്കാരിനെ നയിച്ച 'മുഖ്യ ഉപദേശകന്‍' നൊബേല്‍ പുരസ്‌കാരജേതാവ് മുഹമ്മദ് യൂനുസ് സ്‌ഥാനമൊഴിഞ്ഞ്, താരിഖ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന് അധികാരം കൈമാറും. 2024-ലെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച ബി.എന്‍.പി. ഇക്കുറി അധികാരത്തില്‍ തിരിച്ചെത്തുമ്പോള്‍, കഴിഞ്ഞ സര്‍ക്കാരിനെ നയിച്ച അവാമി ലീഗിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. ബി.എന്‍.പിയുടെ സഖ്യകക്ഷിയായിരുന്ന ജമാഅത്തെ ഇസ്ലാമി ഇക്കുറി അവരോട് ഏറ്റുമുട്ടി പ്രതിപക്ഷത്തായെന്ന പ്രത്യേകതയുമുണ്ട്.
18 മാസമായി മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാലസര്‍ക്കാരാണ് ബം?ാദേശിനെ നയിക്കുന്നത്.
സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച ബി.എന്‍.പി. നേതൃത്വം, വിജയാഹ്ലാദപ്രകടനങ്ങള്‍ക്കു പകരം പ്രാര്‍ത്ഥനാക്കൂട്ടായ്‌മകള്‍ സംഘടിപ്പിക്കാന്‍ അണികളോട് ആഹ്വാനം ചെയ്‌തു. ബി.എന്‍.പി. അധ്യക്ഷന്‍ താരിഖ് റഹ്‌മാന്‍ മത്സരിച്ച രണ്ട് സീറ്റിലും (ധാക്ക-17, ബോഗ്ര-6) ജയിച്ചു. ബി.എന്‍.പിയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും പ്രമുഖനേതാക്കളെല്ലാം ജയിച്ചവരില്‍ ഉള്‍പ്പെടുന്നു.
ഷെയ്‌ഖ് ഹസീന സര്‍ക്കാരുമായി മികച്ച ബന്ധത്തിലായിരുന്ന ഇന്ത്യ, ബംാദേശിലെ ഭരണമാറ്റത്തെ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയ ബി.എന്‍.പിയേയും നേതാവ് താരിഖ് റഹ്‌മാനെയും പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ അഭിനന്ദിച്ചു.