-->
''താരിഖ് റഹ്‌മാനുമായി സംസാരിക്കാന്‍ സാധിച്ചതില്‍ സന്തോഷം. ബം?ാദേശ് തെരഞ്ഞെടുപ്പില്‍ നേടിയ വന്‍വിജയത്തിന് അദ്ദേഹത്തെ അഭിനന്ദിച്ചു.
ബം?ാദേശ് ജനതയുടെ ആഗ്രഹങ്ങള്‍ നിറവേറ്റാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്കു പൂര്‍ണപിന്തുണയും ആശംസകളും അറിയിച്ചു. ചരിത്രപരവും സാംസ്‌കാരികവുമായി അഗാധബന്ധമുള്ള രണ്ട് ഉറ്റ അയല്‍ക്കാരെന്ന നിലയില്‍, ഇരുജനതയുടെയും സമാധാനത്തിനും പുരോഗതിക്കും ക്ഷേമത്തിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത തുടരുമെന്ന് ഞാന്‍ ആവര്‍ത്തിച്ച് വ്യക്‌തമാക്കി''- മോദി എക്‌സില്‍ കുറിച്ചു.