-->
മുക്‌താര്‍ അന്‍സാരി
സംഘത്തിലെ
മുന്‍ ഷൂട്ടര്‍ വെടിയേറ്റ് മരിച്ചു
ലഖ്‌നൗ: മാഫിയാ രാഷ്‌ട്രീയ നേതാവ് മുക്‌താര്‍ അന്‍സാരിയുടെ ക്രിമിനല്‍സംഘത്തിലെ മുന്‍ ഷൂട്ടര്‍ വെടിയേറ്റു മരിച്ചു. കാല്‍ നൂറ്റാണ്ടു മുമ്പ് ലഖ്‌നൗ ജയിലര്‍ ആര്‍.കെ. തിവാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ബോബി എന്ന ഷോയിബാണു ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ കൊല്ലപ്പെട്ടത്. ബരാബങ്കിയില്‍നിന്ന് ലഖ്‌നൗവിലേക്കു പോകുന്നതിനിടെ അസൈനി പ്രദേശത്തു വച്ചായിരുന്നു സംഭവം. ബോബിയുടെ വാഹനത്തിനു നേരേ ആകെ 15 റൗണ്ട് വെടിയുതിര്‍ക്കപ്പെട്ടതായി പോലീസ് പറഞ്ഞു.
പൊതുജനങ്ങളുടെ മുന്നില്‍വച്ചു നടന്ന ആക്രമണം പ്രദേശത്ത് പരിഭ്രാന്തി സൃഷ്‌ടിച്ചു. പത്തു മിനിറ്റോളം വെടിവയ്‌പ്പ് തുടര്‍ന്നതായും ആവര്‍ത്തിച്ച് ശബ്‌ദം കേട്ടതായുമാണ് ദൃക്‌സാക്ഷികളുടെ മൊഴികള്‍. ആക്രമണത്തിന്റെ വ്യാപ്‌തി കണക്കാക്കുമ്പോള്‍ ഒന്നിലധികം പേര്‍ സംഭവത്തില്‍ പങ്കാളികളായിരിക്കാം എന്നാണു നിഗമനം.
അറുപത്തിമൂന്നാം വയസില്‍ മരിക്കുമ്പോള്‍ മുക്‌താര്‍ അന്‍സാരിക്കെതിരേ കൊലപാതകവും പിടിച്ചുപറിയും ഉള്‍പ്പെടെ 65 ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടായിരുന്നു. ഇതിനിടയിലും വിവിധ രാഷ്‌ട്രീയപ്പാര്‍ട്ടികളെ പ്രതിനിധീകരിച്ച് അഞ്ചുതവണ ഇയാള്‍ നിയമസഭാംഗമായി. 1963 ല്‍ സ്വാധീനമുള്ള ഒരു കുടുംബത്തിലായിരുന്നു അന്‍സാരിയുടെ ജനനം. ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങളില്‍ സര്‍ക്കാര്‍ കരാര്‍ മാഫിയകള്‍ തഴച്ചുവളര്‍ന്ന കാലഘട്ടത്തിലാണ് ഇയാള്‍ സംഘടിത കുറ്റകൃത്യങ്ങളുടെ ലോകത്തേക്കു പ്രവേശിച്ചത്. 2005 മുതല്‍ മരണം വരെ ഉത്തര്‍പ്രദേശിലും പഞ്ചാബിലുമായി വിവിധ ജയിലുകളില്‍ കഴിഞ്ഞു. 2024 ല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടശേഷം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്‍സാരിയുടെ മരണം.