-->
ന്യൂഡല്‍ഹി: കാനഡയ്‌ക്കെതിരേ നടന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഡി ഗ്രൂപ്പ് മത്സരത്തില്‍ യു.എ.ഇക്ക് അഞ്ച് വിക്കറ്റ് ജയം. അരുണ്‍ ജയ്‌റ്റ്ലി സ്‌റ്റേഡിയത്തി്യ ആദ്യം ബാറ്റ് ചെയ്‌ത കാനഡ ഏഴ് വിക്കറ്റിന് 150 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത യു.എ.ഇ. കളി തീരാന്‍ രണ്ട് പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു.
യു.എ.ഇയുടെ ഈ ലോകകപ്പിലെ ആദ്യ ജയമാണിത്. കാനഡയുടെ തുടരന്‍ യോല്‍വിയാണിത്. ജസ്‌കരണ്‍ സിങ് അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ യു.എ.ഇക്ക് ലക്ഷ്യം എട്ട് റണ്ണായിരുന്നു. ആദ്യ പന്ത് തന്നെ ആര്യാംശ് ശര്‍മ സിക്‌സറടിച്ചു. അടുത്ത പന്തില്‍ ഒരു റണ്ണും പിറന്നു. മൂന്നാം പന്ത് നേരിട്ട ഷുഐബ് ഖാന്‍ (29 പന്തില്‍ നാല് സിക്‌സറും നാല് ഫോറുമടക്കം 51) കിര്‍ട്ടണിന് ക്യാച്ച് നല്‍കി. നാലാമത്തെ പന്ത് നേരിട്ട മുഹമ്മദ് അര്‍ഫാന്‍ വിജയ റണ്ണെടുത്തു. 53 പന്തില്‍ മൂന്ന് സിക്‌സറും ആറ് ഫോറുമടക്കം 74 റണ്ണുമായി പുറത്താകാതെനിന്ന ഓപ്പണര്‍ ആര്യാംശ് ശര്‍മയാണു വിക്കറ്റ് വേട്ടയിലും ടീമിനു തുണയായത്. ആര്യാംശും ഷുഐബും ചേര്‍ന്നാണ് ഉറപ്പായ തോല്‍വിയില്‍നിന്നു ടീമിനെ രക്ഷിച്ചത്. നായകന്‍ മുഹമ്മദ് വാസിം (നാല്), അലിഷാന്‍ ഷറഫു (അഞ്ച്), മായങ്ക് കുമാര്‍ (നാല്), ഹര്‍ഷിത് കൗശിക് (അഞ്ച്) എന്നിവര്‍ രണ്ടക്കം കാണാതെ മടങ്ങി. കാനഡയ്‌ക്കായി സാദ് ബിന്‍ സഫര്‍ മൂന്ന് വിക്കറ്റും ജസ്‌കരണും കലിം സനയും ഒരു വിക്കറ്റ് വീതവുമെടുത്തു. 35 റണ്‍ വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ജുനൈസ് സിദ്ധിഖാണ് കാനഡയെ പിടിച്ചു നിര്‍ത്തിയത്‌്. 41 പന്തില്‍ മൂന്ന് സിക്‌സറും രണ്ട് ഫോറുമടക്കം 50 റണ്ണെടുത്ത ഹര്‍ഷ് താക്കറാണു ടോപ് സ്‌കോറര്‍. നവനീത് ധാലിവാള്‍ (28 പന്തില്‍ 34), ശ്രേയസ് മാവ (21 പന്തില്‍ 21) എന്നിവരും മികച്ച ബാറ്റിങ് പുറത്തെടുത്തു.