-->
കൊല്‍ക്കത്ത/കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ പോരാട്ടങ്ങള്‍ക്കുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി. ടീമിനെ പ്രഖ്യാപിച്ചു. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെതിരേ ഇന്നു നടക്കുന്ന ഉദ്‌ഘാടന മത്സരത്തിനു മുന്നോടിയായണു താരങ്ങളുടെ പട്ടിക പുറത്തുവിട്ടത്.
പരിചയ സമ്പന്നരും യുവ താരങ്ങളും ഉള്‍പ്പെടുന്നതാണു കോച്ച് ഡേവിഡ് കറ്റാലയുടെ ടീം. സച്ചിന്‍ സുരേഷും അര്‍ഷ് ഷെയ്‌ഖും നയിക്കുന്ന ഗോള്‍ കീപ്പിങ് വിഭാഗവും പ്രതിരോധനിരയില്‍ വിദേശ താരം ഉമര്‍ ബാഹിന്റെ അനുഭവസമ്പത്തും ഇന്ത്യയുടെ അണ്ടര്‍ 23 നായകന്‍ ബികാഷ് യുംനാമിന്റെ നേതൃപാടവവും ടീമിന് ആത്മവിശ്വാസം നല്‍കും. മധ്യനിരയില്‍ നിയന്ത്രിക്കാന്‍ മര്‍ലോണ്‍ റൂസ്, വിബിന്‍ മോഹനന്‍ എന്നിവരാണ്. മുന്നേറ്റനിരയില്‍ വിക്‌ടര്‍ ബെര്‍ട്ടോമിയുവും കെവിന്‍ യോക്കും ഉണ്ട്.
ബികാഷ് യംനമാണു നായകന്‍. മാസങ്ങളുടെ ആശങ്കയ്‌ക്കു വിരാമമിട്ടാണ് ഐ.എസ്.എല്‍. സീസണ്‍ ഒരുങ്ങുന്നത്. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും എഫ്.എസ്.ഡി.എല്ലും നടത്തിയ ദീര്‍ഘനാള്‍ നീളുന്ന കരാറിനെ തുടര്‍ന്നാണ് ഐ.എസ്.എല്‍. 12-ാം സീസണ്‍ നടക്കുമെന്ന് ഉറപ്പായത്.
ആകെ 91 മത്സരങ്ങ്‌ളിലാണ് സീസണില്‍. 14 ടീമുകളാണ് ആകെ കളിക്കുക. കഴിഞ്ഞ സീസണില്‍ കളിച്ച 13 ടീമുകളും ഐ ലീഗില്‍നിന്നു സ്‌ഥാനക്കയറ്റം ലഭിച്ച ഒരു ടീമുമാണു കളിക്കുന്നത്. ഒരു ടീമിന് 13 പരമാവധി 13 ലീഗ് മത്സരങ്ങളാണ്. പട്ടികയില്‍ ഒന്നാം സ്‌ഥാനത്തെത്തുന്നവര്‍ ഐ.എസ്.എല്‍. ജേതാക്കളാകും.
ഗോള്‍ കീപ്പര്‍മാര്‍: സച്ചിന്‍ സുരേഷ്, അര്‍ഷ് ഷെയ്‌ഖ്, അല്‍സാബിത്ത് സുലൈമാന്‍. ഡിഫന്‍ഡര്‍മാര്‍: നവോച്ച സിങ്, ഐബന്‍ബ ഡോഹ്ലിങ്, ഹോര്‍മിപാം റുയിവ, സന്ദീപ് സിങ്, മുഹമ്മദ് സഹീഫ്, ബികാഷ് യംനം, സുമിത് ശര്‍മ, ജഗന്നാഥ് ജയന്‍, ഉമര്‍ ബാഹ്.
മിഡ്‌ഫീല്‍ഡര്‍മാര്‍: വിബിന്‍ മോഹനന്‍, ഡാനിഷ് ഫാറൂഖ്, നിഹാല്‍ സുധീഷ്, റൗളിന്‍ ബോര്‍ജസ്, ഫ്രെഡി ലാലന്‍മാവമ, എബിനാസ് യേശുദാസന്‍, സലാഹുദ്ദീന്‍ അദ്‌നാന്‍, ലൂയിസ് മത്യാസ് ഹെര്‍ണാണ്ടസ്, മര്‍ലോണ്‍ റൂസ് ട്രൂജിലോ. ഫോര്‍വേഡുകള്‍: കൊറൗ സിങ്‌്, ലാല്‍തന്‍മാവിയ റെന്ത്‌ലി, മുഹമ്മദ് അജ്‌സല്‍, ശ്രീകുട്ടന്‍ എം.എസ്, വിക്‌ടര്‍ ബെര്‍ട്ടോമിയു, കെവിന്‍ യോക്ക്