Saturday, March 14, 2026 Last Updated 9 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 14 Feb 2026 11.43 AM

അമേരിക്കയ്‌ക്ക് മുന്നില്‍ ഡച്ച്‌ വീഴ്‌ച

uploads/news/2026/02/825386/4.jpg

ചെന്നൈ: നെതര്‍ലന്‍ഡ്‌സിനെതിരേ നടന്ന ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ മത്സരത്തില്‍ യു.എസിന്‌ 93 റണ്ണിന്റെ തകര്‍പ്പന്‍ ജയം. എ ഗ്രൂപ്പ്‌ മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത യു.എസ്‌.എ. ആറ്‌ വിക്കറ്റിന്‌ 196 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഡച്ചുകാര്‍ 15.5 ഓവറില്‍ 103 റണ്ണിന്‌ ഓള്‍ഔട്ടായി.
മൂന്ന്‌ കളികളില്‍നിന്ന്‌ അമേരിക്ക നേടുന്ന ആദ്യ ജയമാണിത്‌. സായ്‌തേജ മുക്കമല (51 പന്തില്‍ നാല്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 79), ശുഭം രഞ്‌ജനെ (24 പന്തില്‍ രണ്ട്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം പുറത്താകാതെ 48), നായകനും ഓപ്പണറുമായ മൊനാങ്ക്‌ പട്ടേല്‍ (22 പന്തില്‍ ഒരു സിക്‌സറും മൂന്ന്‌ ഫോറുമടക്കം 36) എന്നിവരാണ്‌ അമേരിക്കയെ 200 ന്‌ അടുത്തെത്തിച്ചത്‌്. 30 പന്തിലാണ്‌ സായ്‌തേജ അര്‍ധ സെഞ്ചുറിയടിച്ചത്‌. നാലാം വിക്കറ്റ്‌ കൂട്ടുകെട്ട്‌ 32 പന്തിലാണ്‌ 50 കടന്നത്‌. മൊനാങ്കും സായ്‌തേജയും ചേര്‍ന്ന രണ്ടാം ാിക്കറ്റ്‌ കൂട്ടുകെട്ട്‌ 35 പന്തിലാണ്‌ 50 ലെത്തിയത്‌്. ഡച്ചുകാര്‍ക്കെതിരേ ഹര്‍മീത്‌ സിങ്‌ നാല്‌ വിക്കറ്റും ഷാഡ്‌ലി വാ സ്‌കൂളാക്‌ മൂന്ന്‌ വിക്കറ്റുമെടുത്തു. മുഹമ്മദ്‌ മൊഹ്‌സിന്‍ രണ്ട്‌ വിക്കറ്റും നോസ്‌തുഷ്‌ കെന്‍ജി ഒരു വിക്കറ്റുമെടുത്തു.
17 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 23 റണ്ണെടുത്ത ബാസ്‌ ഡി ലീഡാണ്‌ ഡച്ച്‌ നിരയിലെ ടോപ്‌ സ്‌കോറര്‍. നായകന്‍ സ്‌കോട്ട്‌ എഡ്വേഡ്‌സ് (14 പന്തില്‍ 20), മാക്‌ ഒ ദൗഡ്‌ (11 പന്തില്‍ 13), റീലോഫ്‌ വാന്‍ഡര്‍ മെര്‍വ്‌ (10) എന്നിവരാണു രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഹര്‍മീത്‌ സിങാണു മത്സരത്തിലെ താരം.

Ads by Google
Saturday 14 Feb 2026 11.43 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW