Thursday, March 12, 2026 Last Updated 1 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 14 Feb 2026 11.40 AM

സ്‌പാ ബലാത്സംഗക്കേസ്‌: ഏഴാം പ്രതി പിടിയില്‍

uploads/news/2026/02/825383/1.jpg

പത്തനംതിട്ട: തിരുവല്ല മഞ്ഞാടി സ്‌പാ ബലാത്സംഗക്കേസിലെ ഏഴാം പ്രതിയും അറസ്‌റ്റില്‍. തിരുവല്ല മീന്തലക്കര പാറയ്‌ക്കാമണ്ണില്‍ പുത്തന്‍വീട്ടില്‍ സിന്റോ പി. സണ്ണി (22) യാണ്‌ പിടിയിലായത്‌. ഇയാളെ ചങ്ങനാശേരിയില്‍നിന്ന്‌ പ്രത്യേക അന്വേഷണ സംഘം പിടികൂടുകയായിരുന്നു. കേസിലെ ഒന്നാംപ്രതി മരണ സുബിനെ ചോദ്യം ചെയ്‌തതില്‍ നിന്നാണ്‌ സംഭവത്തില്‍ സിന്റോയുടെ പങ്ക്‌ വ്യക്‌തമായത്‌.
ഈ മാസം ഒന്നിന്‌ ഉച്ചകഴിഞ്ഞായിരുന്നു കേസിനാസ്‌പദമായ സംഭവം. ഒന്നാംപ്രതി മരണ സുബിന്‍ എന്ന കുറ്റപ്പുഴ പാപ്പനവേലില്‍ സുബിന്‍ അലക്‌സാണ്ടര്‍ ചാക്കോ (29) യുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം സ്‌പായിലെത്തി അമ്പതിനായിരം രൂപ ആവശ്യപ്പെട്ടു. പണം നല്‍കാന്‍ വിസമ്മതിച്ചതോടെ നടത്തിപ്പുകാരിയായ യുവതിയെ ഇവര്‍ മര്‍ദ്ദിക്കുകയും ജീവനക്കാരിയായ യുവതിയെ കഴുത്തില്‍ കത്തിവച്ച്‌ ബലാത്സംഗത്തിന്‌ ഇരയാക്കുകയുമായിരുന്നു. സ്‌പായിലെത്തിയ യുവാവിനെ ജീവനക്കാരിക്കൊപ്പം കിടത്തി നഗ്‌നവീഡിയോ ചിത്രീകരിക്കുകയും ജീവനക്കാരില്‍നിന്ന്‌ 2500 രൂപ കവരുകയും ചെയ്‌തിരുന്നു. കേസിലുള്‍പ്പെട്ട കുളക്കാട്‌ മുപ്പിരിയില്‍ ബെര്‍ലിന്‍ദാസ്‌ (38), നിരണം കോതേരില്‍ വീട്ടില്‍ വരുണ്‍ കുമാര്‍ (36), ചുമത്ര കോഴിക്കോട്ട്‌ പറമ്പില്‍ വീട്ടില്‍ രൊക്കന്‍ എന്നു വിളിക്കുന്ന പ്രശോഭ്‌ (26), ആയാപറമ്പ്‌ കാടാത്ത്‌ വീട്ടില്‍ സാജന്‍ തോമസ്‌ (23), മഞ്ഞാടി ഊരേത്ര തൈമലയില്‍ കിരണ്‍ തോമസ്‌ (22) എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പിടിയിലായിരുന്നു.
കേസിലെ മുഴുവന്‍ പ്രതികളും അറസ്‌റ്റിലായെന്നും എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ്‌ മേധാവി ആര്‍. ആനന്ദ്‌ അറിയിച്ചു. അറസ്‌റ്റിലായ മറ്റ്‌ പ്രതികളെല്ലാം റിമാന്‍ഡിലാണ്‌.

Ads by Google
Saturday 14 Feb 2026 11.40 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW