-->
നിലമ്പൂര്‍: മുന്‍ പോലീസ് സബ് ഇന്‍സ്‌പെക്‌ടറും മോട്ടിവേഷന്‍ സ്‌പീക്കറുമായ ഫിലിപ് മമ്പാടി(49)നെ പോക്‌സോ കേസില്‍ നിലമ്പൂര്‍ പോലീസ് അറസ്‌റ്റ് ചെയ്‌തു. മാനസിക വെല്ലുവിളി നേരിടുന്ന 16 വയസുകാരിയെ ലോഡ്‌ജില്‍ പീഡനത്തിനിരയാക്കിയെന്ന പരാതിയിലാണ് അറസ്‌റ്റ്. കാസര്‍ഗോഡ് കാഞ്ഞങ്ങാട്ടെ ലോഡ്‌ജില്‍ കഴിഞ്ഞ നവംബറില്‍ പീഡിപ്പിച്ചെന്നു പരാതിയില്‍ പറയുന്നു.
സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെയാണു പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. പിന്നീടു ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചു. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കി. കോഴിക്കോട് ചേവായൂര്‍ പോലീസിനു ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തില്‍ നിലമ്പൂര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്നു ഫിലിപ്പിനെ വീട്ടില്‍നിന്നു പിടികൂടുകയായിരുന്നു.