Thursday, March 12, 2026 Last Updated 5 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 13 Feb 2026 09.46 PM

ഇത് എഐ അല്ല, അപൂര്‍വ്വമായ ഫ്രെയിം; ഒരുമിച്ച് വെള്ളം കുടിച്ച് കരിമ്പുലിയും പുള്ളിപ്പുലിയും; അവിശ്വസനീയ നിമിഷം പകര്‍ത്തി ഫോട്ടോഗ്രാഫര്‍; ഹൃദയം കവര്‍ന്ന് വൈറല്‍ ചിത്രം

uploads/news/2026/02/825341/Untitled-005.jpg
A black panther and a leopard drinking water together side by side (Image Source: Instagram)

ചിത്രങ്ങള്‍ പകര്‍ന്നു നല്‍കുന്ന മാസ്മരിക അനുഭവം മറ്റൊന്നിനും നല്‍കാനാവില്ല. വെറും ചിത്രങ്ങള്‍ എന്നതിലുപരി പ്രകൃതിയുടെ മായാക്കാഴ്ചകള്‍ തങ്ങളുടെ ലെന്‍സുകളിലൂടെ പകര്‍ത്തുന്ന വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍ കാഴ്ച്ചക്കാര്‍ക്ക് വലിയൊരു ദൃശ്യാനുഭവം ​തന്നെയാണ് പകര്‍ന്നു നല്‍കാറുള്ളത്. നേരിട്ട് കാണാനോ അനുഭവിച്ചറിയാനോ കഴിയാത്ത വൈല്‍ഡ് ലൈഫ് എങ്ങനെയാണെന്നിവര്‍ തങ്ങളുടെ ക്യാമറക്കണ്ണുകളിലൂടെ കാഴ്ച്ചക്കാരുടെ മനസ്സിലേക്ക് എത്തിക്കുന്നു.
ഇപ്പോഴിതാ അത്തരത്തില്‍ ഒരു ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ഒരു അപൂര്‍വ്വ നിമിഷമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കര്‍ണാടകയിലെ ഭദ്ര ടൈഗർ റിസർവിന്റെ മനോഹരമായ കായലിൽ, ഒരു പുള്ളിപ്പുലിയും ഒരു കരിമ്പുലിയും ശാന്തമായ വെള്ളം കുടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഒരു പുള്ളിപ്പുലി ശാന്തമായി വെള്ളം കുടിക്കുന്നതിലാണ് വീഡിയോ ആരംഭിക്കുന്നത്. കുറച്ചു കഴിയുമ്പോള്‍, ഒരു കറുത്ത പുള്ളിപ്പുലി പതുക്കെ പിന്നിൽ നിന്ന് പുള്ളിപ്പുലിയുടെ അടുത്തേക്ക് വന്ന് അതിന്റെ അരികിൽ നിൽക്കുന്നത് കാണാം. തുടർന്ന് ഇവര്‍ രണ്ടും അടുത്തടുത്തായി നിൽക്കുന്നത് കാണാം, അവയുടെ വ്യക്തമായ നിഴലുകൾ വെള്ളത്തിന്റെ ഉപരിതലത്തിൽ ദൃശ്യവുമാണ്. രണ്ടുപേരും തോളോട് തോൾ ചേർന്ന് നിന്ന് വെള്ളം കുടിക്കുന്നതാണ് പിന്നെ കാണുന്നത്. ഒരു സിനിമാറ്റിക് ആയി തോന്നുന്ന ഒരു രംഗമാണ് ഈ വന്യജീവികള്‍ സൃഷ്ടിച്ചിരിക്കുന്നത്.
‘ദ വൈല്‍ ഐ ക്യാപ്ച്ചേഴ്സ്’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കിട്ട ഈ ദൃശ്യം വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫർ സോഹൻ സിംഗ് ആണ് പകര്‍ത്തിയിരിക്കുന്നത്. എല്ലാം ശരിയായ സമയത്ത് ഒത്തുചേരുമ്പോൾ, സവിശേഷമായ എന്തെങ്കിലും നേടാനാകുമെന്നാണ് വീഡിയോ പങ്കുവെച്ച് സോഹന്‍ സിംഗ് കുറിച്ചിരിക്കുന്നത്. ‘‘നക്ഷത്രങ്ങൾ ഒത്തുചേരുമ്പോൾ, മാജിക് സംഭവിക്കുന്നു...ശാന്തമായ ഭദ്ര കായലിൽ ബ്ലാക്ക് പാന്തറും അവന്റെ ധീരയായ അമ്മയും ദാഹം ശമിപ്പിക്കുന്നു....വരും വർഷങ്ങളിൽ ഭദ്രയുടെ പാരമ്പര്യമായി നിലനിൽക്കുന്ന ഒരു അദ്വിതീയ നിമിഷം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സോഹന്‍ സിംഗ് ദൃശ്യങ്ങള്‍ പങ്കിട്ട് കുറിച്ചിരിക്കുന്നത്. ‘ജീവിതത്തിൽ ഒരിക്കൽ മാത്രം കാണുന്ന ഒരു കാഴ്ച’ എന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്.

Ads by Google
Friday 13 Feb 2026 09.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW