Wednesday, March 11, 2026 Last Updated 24 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 13 Feb 2026 09.00 PM

ഒലിവ് ഗ്രീന്‍ ഫ്ലെയേര്‍ഡ് സ്കര്‍ട്ടും ആര്‍മി ഗ്രീന്‍ ടോപ്പുമണിഞ്ഞ് കോളജ് കുമാരി ലുക്കില്‍ ശ്വേത തിവാരി; നാല്‍പ്പതു തന്നെയല്ലേ കഴിഞ്ഞതെന്ന് ആരാധകര്‍

ഇന്ത്യൻ ടെലിവിഷൻ മേഖലയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ​ശ്വേത തിവാരിയ്ക്കിപ്പോഴും പ്രായത്തെ വെല്ലുന്ന സൗന്ദര്യമാണുള്ളത്. ഇപ്പോഴിതാ സ്കര്‍ട്ടും ടോപ്പുമണിഞ്ഞ് ക്യൂട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് താരം.
Shweta Tiwari
Shweta Tiwari (Image Source: Instagram)

ബാലതാരമായി അഭിനയം ആരംഭിച്ച ശ്വേത തിവാരി ഇന്ന് ഹിന്ദി ടെലിവിഷന്‍ ലോകത്തെ സൂപ്പര്‍ നായികയാണ്. ഇന്ത്യൻ ടെലിവിഷൻ മേഖലയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ​ശ്വേത ടെലിവിഷന്‍ രംഗത്ത് തിളങ്ങി നില്‍ക്കാന്‍ തുടങ്ങിയിട്ട് ഒരുപാട് നാളുകളായി. നായികയായും വില്ലത്തിയായും എന്തിന് അമ്മ വേഷങ്ങളില്‍ പോലും ശ്വേത കൈയടി ​നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന സീരിയൽ അഭിനേത്രികളിൽ ഒരാളായ ശ്വേത, 2010 ൽ ഹിന്ദി ബിഗ് ബോസ് വിജയിയാവുക വഴി ബിഗ് ബോസ് സീസൺ കിരീടം നേടുന്ന ആദ്യത്തെ വനിതയായും മാറി. ​
സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമാണ് ശ്വേത. ഹോട്ട് ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും ഫാഷന്‍ ഫോട്ടോഷൂട്ടുകളും യാത്രാവിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം അതിലൂടെ പങ്കിടാറുണ്ട്. പ്രായം നാല്‍പ്പഞ്ച് കടന്നെങ്കിലും ഇന്നും മധുരപതിനേഴിന്റെ ഹോട്ട്നെസ്സും അഴകുമാണ് ശ്വേതയ്ക്ക്. താരം പങ്കിടുന്ന ചിത്രങ്ങള്‍ കണ്ട് പ്രായം റിവേഴ്സ് ഗിയറിലാണോയെന്ന് പ്രേക്ഷകര്‍ പലപ്പോഴും ചോദിക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ യുവത്വത്തിന്റെ ഭംഗി കൊണ്ട് വീണ്ടും ആരാധകരെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ പങ്കിടുകയാണ് ശ്വേത തിവാരി. ഒലിവ് ഗ്രീന്‍ ഫ്ലെയേര്‍ഡ് സ്കര്‍ട്ടും ആര്‍മി ഗ്രീന്‍ ടോപ്പും ധരിച്ചാണ് ശ്വേതയുടെ പുതിയ ലുക്ക്. ‘‘ഒരു അടിക്കുറിപ്പ് ആലോചിക്കുന്നു... ഉം... ഇപ്പോഴും ചിന്തിക്കുന്നു....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ശ്വേത ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. നിറഞ്ഞ ചിരിയോടെയുള്ള താരത്തിന്റെ ചിത്രങ്ങള്‍ കണ്ടാല്‍ ശരിക്കും ​കോളജ് കുമാരിയെപ്പോലെ തോന്നിക്കും. ആരാധകര്‍ ഹാര്‍ട്ട് ലവ് ഇമോജി നല്‍കിയാണ് ശ്വേതയുടെ ചിത്രങ്ങള്‍ ഏറ്റെടുക്കന്നത്.

Ads by Google
Friday 13 Feb 2026 09.00 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW