Friday, March 13, 2026 Last Updated 8 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 11.26 PM

ഇംഗ്ലണ്ടിനെ വീഴ്‌ത്തി വെസ്‌റ്റിന്‍ഡീസ്‌

മുംബൈ: ടിന്റി-20 ലോകകപ്പില്‍ ബുധനാഴ്‌ച നടന്ന ഗ്രൂപ്പ്‌ സി മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേ 30 റണ്‍സ്‌ വിജയവുമായി വെസ്‌റ്റിന്‍ഡീസ്‌.
ആദ്യം ബാറ്റ്‌ ചെയ്‌ത വിന്‍ഡീസ്‌ 196/6 റണ്‍സ്‌ നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട്‌ 19 ഓവറില്‍ 166 റണ്‍സിന്‌ എല്ലാരും കൂടാരം കയറി. 42 പന്തില്‍ പുറത്താകാതെ 76 റണ്‍സ്‌ നേടിയ ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡ്‌ ആണ്‌ വിന്‍ഡീസിന്റെ ടോപ്‌ സ്‌കോറര്‍. ജേസണ്‍ ഹോള്‍ഡര്‍ 17 പന്തില്‍ 33 റണ്‍സും റോസ്‌ടണ്‍ ചേസ്‌ 34 റണ്‍സും നേടി തിളങ്ങി. ഷിമ്രണ്‍ ഹെറ്റ്‌മ്യര്‍ 12 പന്തില്‍ 23 റണ്‍സുമായി പവര്‍പ്ലേയില്‍ വേഗതയാര്‍ന്ന സ്‌കോറിങ്‌ കാഴ്‌ചവെച്ചു. ഇംഗ്ലണ്ടിനായി ജാമി ഓവര്‍ട്ടണും ആദില്‍ റഷീദും രണ്ട്‌ വീതം വിക്കറ്റ്‌ നേടി.ഇംഗ്ലണ്ടിനായി സാം കരന്‍ 30 പന്തില്‍ 43 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ജേക്കബ്‌ ബെത്തല്‍ (23 പന്തില്‍ 33), ഫിലിപ്‌ സാള്‍ട്ട്‌ (14 പന്തില്‍ 30), ജോസ്‌ ബട്‌ലര്‍ (14 പന്തില്‍ 21) എന്നിവരാണ്‌ മറ്റു പ്രധാന സ്‌കോറര്‍മാര്‍. വിന്‍ഡീസ്‌ ബൗളിങ്ങില്‍ ഗുഡകേഷ്‌ മോട്ടി മൂന്നും റോസ്‌ടണ്‍ ചേസ്‌ രണ്ടും വിക്കറ്റ്‌ നേടി.

Ads by Google
Thursday 12 Feb 2026 11.26 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW