Friday, March 13, 2026 Last Updated 36 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 11.26 PM

ഒമാനെ ഒതുക്കി ശ്രീലങ്ക; വമ്പന്‍ വിജയം

പല്ലേക്കലെ: ലോകക്രിക്കറ്റിലെ കുഞ്ഞന്‍മാരാണല്ലോ ഓമാന്‍ എന്നൊന്നും ഓമനിക്കാതെ അടിച്ചു വശംകെടുത്തിയ ശ്രീലങ്കയ്‌ക്ക് അനായാസ വിജയം.
ലങ്കയുടെ രണ്ട്‌ ഓപ്പണര്‍മാരെ വേഗത്തില്‍ കൂടാരംകയറ്റി പ്രതീക്ഷയോടെയായിരുന്നു ഒമാന്റെ തുടക്കം. എന്നാല്‍ ട്വന്റി20 ലോകകപ്പ്‌ ക്രിക്കറ്റില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങാനായിരുന്നു ഓമന്റെ വിധി. ശ്രീലങ്കന്‍ മധ്യനിര കരുത്ത്‌ കാണിച്ച മത്സരത്തില്‍ ഒമാനെ 105 റണ്‍സിനാണു പരാജയപ്പെടുത്തിയത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത ശ്രീലങ്ക അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 225 റണ്‍ എടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഒമാന്‌ 120 റണ്‍സിനു കീഴടങ്ങേണ്ടി വന്നു. ഇതിനിടെ ഒമ്പത്‌ വിക്കറ്റുകള്‍ നഷ്‌ടമാകുകയും ചെയ്‌തു.
കുസാല്‍ മെന്‍ഡിസ്‌ (45 പന്തില്‍നിന്ന്‌ 61), പവന്‍ രത്‌നായക (28 പന്തില്‍നിന്ന്‌ 60), ക്യാപ്‌റ്റന്‍ ദാസുന്‍ ഷനക (20 പന്തില്‍നിന്ന്‌ 50) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ്‌ ശ്രീലങ്കയ്‌ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്‌. അവസാന ഘട്ടത്തില്‍ ഏഴ്‌ പന്തില്‍നിന്ന്‌ 19 റണ്‍ നേടിയ കമിന്ദു മെന്‍ഡിസും ലങ്കന്‍ ഇന്നിങ്‌സിന്‌ കരുത്ത്‌ പകര്‍ന്നു.226 റണ്‍സ്‌ പിന്തുടരുക എന്നത്‌ ഒമാന്‌ അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല, തുടക്കം മുതല്‍ തന്നെ അവര്‍ക്ക്‌ തകര്‍ച്ച നേരിട്ടു. പവര്‍പ്ലേയില്‍ ലങ്കന്‍ ബൗളര്‍മാര്‍ മൂന്ന്‌ വിക്കറ്റുകള്‍ വീഴ്‌ത്തി. പിന്നീടെത്തിയ മുഹമ്മദ്‌ നദീമും വസീം അലിയും മികച്ചൊരു ചെറുത്ത്‌ നില്‍പ്പ്‌ നടത്തി, നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന്‌ 42 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. 27 റണ്‍സ്‌ നേടിയ വസീം പുറത്തായതിന്‌ പിന്നാലെ വിക്കറ്റുകള്‍ കൂട്ടത്തോടെ വീണു. നിശ്‌ചിത ഓവറില്‍ 120 റണ്‍സ്‌ എടുക്കാനേ ഒമാന്‍ ബാറ്റര്‍മാര്‍ക്കായുള്ളൂ. ചമീരയും ദീക്ഷണയും രണ്ട്‌ വിക്കറ്റുകള്‍ വീഴ്‌ത്തി.

Ads by Google
Thursday 12 Feb 2026 11.26 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW