Thursday, March 12, 2026 Last Updated 56 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 11.24 PM

പോക്‌സോ കേസില്‍ ഗോവ മന്ത്രി കുറ്റമുക്‌തന്‍

പനാജി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത കേസില്‍ ഗോവ റവന്യു മന്ത്രി കുറ്റവിമുക്‌തന്‍. കേസില്‍ അടിസ്‌ഥാന വസ്‌തുതകള്‍പോലും തെളിയിക്കപ്പെട്ടിട്ടില്ലെന്നു കാട്ടി മന്ത്രി അത്തനാസിയോ ബാബുഷ്‌ മോണ്‍സെറേറ്റിനെയും കൂട്ടുപ്രതി റൊസാരിയ ഫെറോസിനെയും വടക്കന്‍ ഗോവ സെഷന്‍സ്‌ കോടതിമാണ്‌ കുറ്റമുക്‌തനാക്കിയത്‌. 2016-ലാണു ബി.ജെ.പി. നേതാവുകൂടിയായ അത്തനാസിയോ ഉള്‍പ്പെട്ട പോക്‌സോ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. പെണ്‍കുട്ടിയുടെ പ്രായം 16-ല്‍ താഴെയാണെന്നതു തെളിയിക്കാന്‍ വിശ്വസനീയ ജനന സര്‍ട്ടിഫിക്കറ്റോ സ്‌കൂള്‍ രേഖയോ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു.

Ads by Google
Thursday 12 Feb 2026 11.24 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW