-->
ന്യൂഡല്‍ഹി: കേരളാ ഹൈക്കോടതിയിലെ ഏഴ് അഡീഷണല്‍ ജഡ്‌ജിമാരെ സ്‌ഥിരമാക്കാനുള്ള ശിപാര്‍ശയ്‌ക്ക് സുപ്രീം കോടതി കൊളീജിയത്തിന്റെ അംഗീകാരം. അഡീഷണല്‍ ജസ്‌റ്റിസുമാരായിരുന്ന എം.എ. അബ്‌ദുള്‍ ഹക്കിം, വി.എം. ശ്യാംകുമാര്‍, ഹരിശങ്കര്‍ വി. മേനോന്‍, എസ്. മനു, എസ്. ഈശ്വരന്‍, പി.എം. മനോജ്, എം.ബി. സ്‌നേഹലത എന്നിവരെയാണ് സ്‌ഥിരം ജഡ്‌ജിമാരാക്കി കൊളീജിയം ഉത്തരവ് പുറപ്പെടുവിച്ചത്.
ഇവരില്‍ ജസ്‌റ്റിസ് സ്‌നേഹലത 2024 ഏപ്രില്‍ 25 നും മറ്റ് ആറുപേര്‍ 2024 മാര്‍ച്ച് 22 നുമാണ് അഡീഷണല്‍ ജഡ്‌ജിമാരായത്. പുതിയ നിയമന ഉത്തരവോടെ കേരളാ ഹൈക്കോടതിയിലെ സ്‌ഥിരം ജഡ്‌ജിമാരുടെ എണ്ണം 35 ആയി. ഏഴ് ഒഴിവുകള്‍ നിലവിലിരിക്കെ അഞ്ച് അഡീഷണല്‍ ജഡ്‌ജിമാരും സേവനം അനുഷ്‌ഠിക്കുന്നു.