Saturday, March 14, 2026 Last Updated 15 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 10.35 AM

തൃശൂരില്‍ വാടകവീട്ടിൽ അർധരാത്രി ഗുണ്ടാ-കവർച്ച സംഘത്തിലെ 34 പേർ ഒത്തുകൂടി; നൂറോളം പോലീസുകാർ വീടുവളഞ്ഞുപിടികൂടി

raid

തൃശൂര്‍ ചേര്‍പ്പില്‍ അര്‍ധരാത്രി വാടകവീട്ടില്‍ ഒത്തുകൂടിയ 34 പേരെ പൊലീസ് പിടികൂടി. കൊലക്കേസ്, വധശ്രമം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതികളായ ഇരുപതു പേരുണ്ട് ഇക്കൂട്ടത്തില്‍. വടിവാളുകളും മുളകുപൊടിയും ഉള്‍പ്പെടെ ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. കരുവന്നൂര്‍ പുഴയുടെ അരികിലുള്ള വിജനമായ വീട്ടില്‍ ക്രിമിനല്‍സംഘം ഇടയ്ക്കിടെ ഒത്തുക്കൂടുന്നതായി തൃശൂര്‍ റൂറല്‍ എസ് പി ബി കൃഷ്ണകുമാറിന് രഹസ്യവിവരം കിട്ടിയിരുന്നു. ഇന്നലെ രാത്രിയും ഒത്തുകൂടല്‍ നടന്നതായി വിവരമറിഞ്ഞ് ലഹരിവിരുദ്ധ സംഘം, വിവിധ സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ അങ്ങനെ നൂറോളം പേര്‍ വീടു വളഞ്ഞു.

ഒരാള്‍ക്കു പോലും രക്ഷപ്പെടാന്‍ കഴിയാത്ത വിധം വീട് വളഞ്ഞ് പിടികൂടി. കൊടകര കുഴല്‍പ്പണക്കേസിലെ പ്രതി മാര്‍ട്ടിന്‍, ചാള്‍സ് ബെഞ്ചമിന്‍ കൊലക്കേസിലെ അനുരാജ് ഉള്‍പ്പെടെ ഇരുപതു പേര്‍ ക്രിമിനലുകളാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW