-->
ചെന്നൈ: ന്യൂസിലന്‍ഡിന്റെ ഓള്‍റൗണ്ടര്‍ മിച്ചല്‍ ബ്രേസ്‌വെല്‍ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍നിന്നു പുറത്തായി. ഇടതു കണങ്കാലിനേറ്റ പരുക്കു മൂലമാണു ബ്രേസ്‌വെലിനെ ലോകകപ്പ് ടീമില്‍നിന്ന് ഒഴിവാക്കിയത്. താരത്തിനു മൂന്നാഴ്‌ച്ചത്തെ വിശ്രമമാണു നിര്‍ദേശിച്ചത്. ഓഫ് സ്‌പിന്നര്‍ ഓള്‍റൗണ്ടര്‍ കോള്‍ മക്‌കോഞ്ചി പകരക്കാരനായെത്തും.
മക്‌കോഞ്ചി ട്രാവലിങ് റിസര്‍വായി ടീമിനൊപ്പമുണ്ടായിരുന്നു. പേസര്‍ ബെന്‍ സിയേഴ്‌സും ട്രാവലിങ് റിസര്‍വാണ്‌്. കഴിഞ്ഞ മാസം ഇന്ത്യക്കെതിരേ നടന്ന ഏകദിന പരമ്പരയ്‌ക്കിടെയാണ് ബ്രേസ്‌വെല്ലിനു പരുക്കേറ്റിരുന്നു. 28 റണ്ണെടുത്തു മികച്ച പ്രകടനം പുറത്തെടുത്ത ബ്രേസ്‌വെല്ലിന് പന്തെറിയാനായില്ല. തുടര്‍ന്നു നടന്ന അഞ്ച് ട്വന്റി20 കളുടെ പരമ്പരയില്‍ കളിക്കാനുമായില്ല. കായിക ക്ഷമത വീണ്ടെടുത്തതോടെയാണു ലോകകപ്പ് ടീമില്‍ ഇടംപിടിച്ചത്. 2023 ലെ ഇന്ത്യ വേദിയായ ഏകദിന ലോകകപ്പിലും പരുക്കു മൂലം ബ്രേസ്‌വെല്ലിനു കളിക്കാനായില്ല. വലത് കാലിന്റെ ഉപ്പൂറ്റിക്കാണ് അന്നു പരുക്കുണ്ടായത്.
ന്യൂസിലന്‍ഡിനായി 12 ട്വന്റി20 മത്സരങ്ങള്‍ കളിച്ച താരമാണു കോള്‍ മക്‌കോഞ്ചി. ഏഴ് വിക്കറ്റുകളുമെടുത്തു. സൂപ്പര്‍ സ്‌മാഷില്‍ കാന്റര്‍ബറിയുടെ നായകനാണ്. മിച്ചല്‍ ബ്രേസ്‌വെലിന്റെ അഭാവം ടീമിനു തിരിച്ചടിയാകുമെന്ന് ന്യൂസിലന്‍ഡ് കോച്ച് റോബ് വാള്‍ട്ടര്‍ പറഞ്ഞു. 14 നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അഹമ്മദാബാദിലാണ് അവരുടെ അടുത്ത മത്സരം.