Saturday, March 14, 2026 Last Updated 4 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 01.19 AM

മകന്റെ വിവാഹം ക്ഷണിക്കാന്‍ സച്ചിന്‍

uploads/news/2026/02/825078/sp3.jpg

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മകന്റെ വിവാഹം ക്ഷണിക്കാന്‍ കുടുംബ സമേതം ഡല്‍ഹിയിലെത്തി ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഭാര്യ അഞ്‌ജലി, മകന്‍ അര്‍ജുന്‍, വധു സാനിയ ചാന്ദോക്ക്‌, മകള്‍ സാറ എന്നിവരും സച്ചിനൊപ്പം പ്രധാനമന്ത്രിയെ കാണാനെത്തി.
പ്രധാനമന്ത്രിയുടെ അനുഗ്രഹത്തിനും ഉപദേശങ്ങള്‍ക്കും നന്ദിയുണ്ടെന്ന്‌ സച്ചിന്‍ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു. രാഷ്‌ട്രപതി ദ്രൗപതി മുര്‍മു, കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ ഗാന്ധി എന്നിവരെയും അര്‍ജുന്റെ വിവാഹം ക്ഷണിച്ചു. മാര്‍ച്ച്‌ മൂന്നിനാണ്‌ അര്‍ജുന്റേയും സാനിയയുടേയും വിവാഹ ആഘോഷങ്ങള്‍ക്ക്‌ തുടക്കമാകുക. മാര്‍ച്ച്‌ അഞ്ചിനാണ്‌ വിവാഹം. അര്‍ജുന്റെയും സാനിയയുടേയും വിവാഹനിശ്‌ചയം കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റിലായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയുടെ താരമായ അര്‍ജുന്‍ കഴിഞ്ഞ സീസണ്‍ വരെ മുംബൈയിലാണു കളിച്ചത്‌.

Ads by Google
Thursday 12 Feb 2026 01.19 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW