Friday, March 13, 2026 Last Updated 8 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 01.19 AM

ത്രില്ലര്‍, രണ്ട്‌ സൂപ്പര്‍ ഓവറുകള്‍, ഒടുവില്‍ പൊരുതി വീണ്‌ അഫ്‌ഗാനിസ്‌ഥാന്‍, ദക്ഷിണാഫ്രിക്കയ്‌ക്ക് രണ്ടാം വിജയം

uploads/news/2026/02/825076/sp1.jpg

അഹമ്മദാബാദ്‌: ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിലെ നാടകീയത നിറഞ്ഞ ഡി ഗ്രൂപ്പ്‌ മത്സരത്തില്‍ അഫ്‌ഗാനിസ്‌ഥാനെതിരേ ദക്ഷിണാഫ്രിക്കയ്‌ക്ക് ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്കയും പിന്തുടര്‍ന്ന അഫ്‌ഗാനും 187 റണ്‍ വീതമെടുത്തതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക്‌. ഒന്നാം സൂപ്പര്‍ ഓവറിലും ഇരുവരും 17 റണ്‍ വീതമെടുത്തു. രണ്ടാം സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്ക 23 റണ്ണെടുത്തു. അഫ്‌ഗാന്‌ രണ്ട്‌ വിക്കറ്റും നഷ്‌ടപ്പെടും മുമ്പ്‌ 19 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു.
കേശവ്‌ മഹാരാജ്‌ എറിഞ്ഞ ആദ്യ പന്തില്‍ മുഹമ്മദ്‌ നബിക്കു റണ്ണെടുക്കാനായില്ല. അടുത്ത പന്തില്‍ നബിയെ പോയിന്റില്‍ കാത്തുനിന്ന ഫീല്‍ഡര്‍ പിടികൂടി. റഹ്‌മത്തുള്ള ഗുര്‍ബാസ്‌ തുടരെ മൂന്ന്‌ സിക്‌സറടിച്ചെങ്കിലും മഹരാജ്‌ പതറിയില്ല. അവസാന പന്ത്‌ ആഞ്ഞടിച്ച ഗുര്‍ബാസിനു പിഴച്ചു. പന്ത്‌ ഫീല്‍ഡറുടെ കൈയില്‍ ഭദ്രം. നേരത്തെ ടോസ്‌ നേടിയ അഫ്‌ഗാനിസ്‌ഥാന്‍ നായകന്‍ റാഷിദ്‌ ഖാന്‍ ദക്ഷിണാഫ്രിക്കയെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു.
റയാന്‍ റികല്‍ടണ്‍ (28 പന്തില്‍ നാല്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 61), ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക്‌ (41 പന്തില്‍ മൂന്ന്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 59), ഡേവിഡ്‌ മില്ലര്‍ (15 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം പുറത്താകാതെ 20), ഡെവാള്‍ഡ്‌ ബ്രെവിസ്‌ (19 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 23) എന്നിവരാണു ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലെത്തിച്ചത്‌്. അഫ്‌ഗാനായി അസ്‌മത്തുള്ള ഒമര്‍സായ്‌ മൂന്ന്‌ വിക്കറ്റും റാഷിദ്‌ ഖാന്‍ രണ്ട്‌ വിക്കറ്റും ഫസല്‍ഹഖ്‌ ഫാറൂഖി ഒരു വിക്കറ്റുമെടുത്തു. ഓപ്പണര്‍ റഹ്‌മത്തുള്ള ഗുര്‍ബാസിന്റെ (42 പന്തില്‍ ഏഴ്‌ സിക്‌സറും നാല്‌ ഫോറുമടക്കം 84) പ്രകടനമാണ്‌ മത്സരം ടൈയാക്കിയത്‌.

Ads by Google
Thursday 12 Feb 2026 01.19 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW