Wednesday, March 11, 2026 Last Updated 46 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 12 Feb 2026 01.14 AM

സ്‌പാ ആക്രമണം: ഒരാള്‍കൂടി പിടിയില്‍

uploads/news/2026/02/825050/cr0.jpg

പത്തനംതിട്ട: തിരുവല്ല സ്‌പാ ആക്രമണക്കേസില്‍ ഒരു പ്രതികൂടി പിടിയിലായി. തിരുവല്ല ചുമത്ര സ്വദേശിയായ കോഴിക്കോട്ടുപറമ്പില്‍ റൊക്കന്‍ എന്നുവിളിക്കുന്ന പ്രശോഭ്‌ (26) ആണ്‌ തിരുവല്ല പോലീസിന്റെ പിടിയിലായത്‌.
സ്‌പാ ആക്രമണത്തിനുശേഷം ഒളിവില്‍പ്പോയ പ്രതിയെ പ്രത്യേകാന്വേഷണസംഘം റാന്നിയില്‍നിന്നു പിടികൂടുകയായിരുന്നു. നേരത്തെ ഈ കേസിലെ ഒന്നാം പ്രതി സുബിന്‍ അലക്‌സാണ്ടര്‍(38), രണ്ടാംപ്രതി ബെര്‍ലിന്‍ദാസ്‌ (27), മൂന്നാംപ്രതി വരുണ്‍ എന്നുവിളിക്കുന്ന അഖില്‍കുമാര്‍ (36) എന്നിവരെ പ്രത്യേകാന്വേഷണസംഘം അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഒന്നാം പ്രതി സുബിനെ കസ്‌റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുകയാണ്‌. പ്രതിയെ ചോദ്യം ചെയ്‌ത്‌ കൂടുതല്‍ അന്വേഷണം നടത്തുന്നതായി ജില്ലാ പോലീസ്‌ മേധാവി ആര്‍. ആനന്ദ്‌ അറിയിച്ചു.

Ads by Google
Thursday 12 Feb 2026 01.14 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW