-->
ടി 20 ലോകകപ്പിൽ ഓസ്‌ട്രേലിയക്ക് വിജയത്തുടക്കം. അയർലാൻഡിനെ 67 റൺസിനാണ് ഓസീസ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് നേടിയപ്പോൾ അയർലാൻഡിന്റെ മറുപടി 115 റൺസിൽ ഒതുങ്ങി.
ഓസീസിനായി ജോഷ് ഇൻഗ്ലിസ് (37 ), മാറ്റ് റെൻഷെ (37 ), മാർക്കസ് സ്റ്റോയ്‌നിസ്(45 ) എന്നിവർ തിളങ്ങി. മറുപടി ബാറ്റിങ്ങിൽ അയർലാൻഡിനായി ജോർജ് ഡോക്ക്ഡ്രൽ 41 റൺസ് നേടി പൊരുതി നിന്നു. നഥാൻ എല്ലീസ്, ആദം സാംപ എന്നിവരുടെ പ്രകടനമാണ് ഓസീസിന് അനായാസ ജയം നൽകിയത്. എല്ലീസ് നാലോവറിൽ 12 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തി. ആദം സാംപ നാലോവറിൽ 23 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടി.