-->
മകന്‍ സായി കൃഷ്ണയുടെ മുറിയുടെ വീഡിയോ പങ്കുവെച്ച് നവ്യ നായര്‍. സായി പഠിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് നവ്യ മുറിയിലേക്ക് എത്തിയത്. ഇങ്ങനെയാണോ മുറി ഇടേണ്ടതെന്ന ചോദ്യത്തോടെ ആണ് വീഡിയോ ആരംഭിക്കുന്നത്. മുറി നീറ്റാണെന്ന് സായി കൃഷ്ണ പറയുന്നുണ്ട്. അപ്പോള്‍ ഇതാണോ നീറ്റ് റൂം എന്ന് ചോദിച്ച് മുറി മഴുവന്‍ വീഡയോയില്‍ കാണിക്കുന്നുണ്ട്. ഇതാണോ നീറ്റ് റൂം എന്ന് നവ്യ ചോദിക്കുമ്പോള്‍ പഠിക്കുന്ന കൊച്ചിനെ ഡിസ്റ്റര്‍ബ് ചെയ്യുന്ന അമ്മമാരെ കണ്ടിട്ടുണ്ടോ എന്ന് മറുചോദ്യം ചോദിക്കുകയാണ് സായി .
നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ചിലര്‍ പറയുന്നത് മക്കളുടെ മുറി വെച്ച് നോക്കുകയാണെങ്കില്‍ ഈ മുറി വളരെ വൃത്തിയുളളതാണെന്നാണ്. അതേസമയം കുട്ടിയുടെ സ്വകാര്യതയെ മാനിക്കാതെ ഇത്തരത്തില്‍ ഒരു വീഡിയോ പങ്കുവെച്ചത് മോശമായി പോയി എന്ന അഭിപ്രായമുളളവരും ഉണ്ട്.
2001 ല്‍ ഇഷ്ടം എന്ന സിനിമയില്‍ നായികയായി എത്തി മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നവ്യ നായര്‍ കലാലോകത്ത് സജീവമാണ്. വിവാഹത്തോടെ സിനിമയില്‍ നിന്ന് ഒരു ഇടവേള എടുത്ത താരം 2022 ല്‍ ഒരുത്തി എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളസിനിമയില്‍ സജീവമായി. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.