Sunday, March 15, 2026 Last Updated 2 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Feb 2026 04.20 PM

സ്കൂളിൽ ഡാൻസ് റിഹേഴ്സലിനിടെ പ്രാണിയുടെ കടിയേറ്റ് 8 വയസുകാരി മരിച്ചു

uploads/news/2026/02/825025/dead img.gif

തമിഴ്‌നാട്ടിലെ നാമക്കലിന് സമീപമുള്ള പഞ്ചായത്ത് യൂണിയൻ മിഡിൽ സ്കൂളിൽ വെച്ച് വിഷപ്രാണിയുടെ കടിയേറ്റ എട്ടു വയസ്സുകാരി മരിച്ചു. തിരുച്ചെങ്കോട് താലൂക്കിലെ എളച്ചിപാളയം ബ്ലോക്കിലുള്ള ഗൗണ്ടംപാളയം ഗവൺമെന്റ് മിഡിൽ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി രക്ഷിതയാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ നടക്കാനിരിക്കുന്ന സ്കൂളിലെ വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള നൃത്ത പരിശീലനത്തിനിടെയായിരുന്നു സംഭവം. നൃത്തം അഭ്യസിക്കുന്നതിനിടയിൽ നെറ്റിയിൽ എന്തോ കടിച്ചത് പോലെ തോന്നുന്നുവെന്ന് രക്ഷിത പരാതിപ്പെട്ടിരുന്നു. നിമിഷങ്ങൾക്കകം കുട്ടി ബോധരഹിതയായി വീണു.

ഉടൻ തന്നെ അധ്യാപകർ കുട്ടിയെ തിരുച്ചെങ്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് അവിടുത്തെ സർക്കാർ ആശുപത്രിയിലും എത്തിച്ചു. നില വഷളായതിനെ തുടർന്ന് നാമക്കൽ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയോടെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്.

ഗ്രാമത്തിലെ ദിവസവേതനക്കാരായ ദമ്പതികളുടെ മകളാണ് രക്ഷിത. സംഭവത്തിൽ തിരുച്ചെങ്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ഭാഗമായി സ്കൂൾ പ്രധാനാധ്യാപകനെയും മറ്റ് അധ്യാപകരെയും പോലീസ് ചോദ്യം ചെയ്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW