Friday, March 13, 2026 Last Updated 6 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Feb 2026 11.29 PM

അഭിഷേകിന്‌ പകരം സഞ്‌ജു

uploads/news/2026/02/824897/sp4.jpg

ന്യൂഡല്‍ഹി: ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പില്‍ നമീബിയയ്‌ക്കെതിരായ ഇന്ത്യയുടെ അടുത്ത മത്സരത്തില്‍ ഓപ്പണര്‍ അഭിഷേക്‌ ശര്‍മ കളിക്കുന്ന കാര്യം സംശയത്തില്‍. ടീം പരിശീലനത്തിനിറങ്ങിയപ്പോള്‍ അഭിഷേക്‌ ശര്‍മ കൂടെയില്ലായിരുന്നു. അരുണ്‍ ജെയ്‌റ്റ്ലി സ്‌റ്റേഡിയത്തിലാണു മത്സരം. അഭിഷേക്‌ ശര്‍മ അസുഖത്തില്‍നിന്ന്‌ മോചിതനായില്ലെങ്കിലും തിരിച്ചെത്തുമെന്ന പ്രതീക്ഷയുണ്ടെന്ന്‌ ബാറ്റിങ്‌ കോച്ച്‌ റയാന്‍ ടെന്‍ ദോഷെ പറഞ്ഞു.
അഭിഷേകിന്‌ കളിക്കാനായില്ലെങ്കില്‍ സഞ്‌ജു സാംസണ്‍ ടീമിലെത്തും. പരുക്ക്‌ മൂലം ടീമില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്ന വാഷിങ്‌ടണ്‍ സുന്ദര്‍ തിരിച്ചെത്തി. താരം പരിശീലനത്തില്‍ പങ്കെടുക്കുകയും ചെയ്‌തു. ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അഭിഷേക്‌ ബാറ്റ്‌ ചെയ്‌തിരുന്നു. ഗോള്‍ഡന്‍ ഡക്കായ താരം ഫീല്‍ഡ്‌ ചെയ്യാനിറങ്ങിയില്ല. അഭിഷേകിന്റെ അഭാവത്തില്‍ സഞ്‌ജുവും ഇഷാന്‍ കിഷനും ഇന്നിങ്‌്സ്‌ ഓപ്പണ്‍ ചെയ്യാന്‍ സാധ്യതയുണ്ട്‌. നെറ്റ്‌സില്‍ ഇരുവരും ജോഡിയായാണു ബാറ്റ്‌ ചെയ്‌തത്‌. ന്യൂസിലന്‍ഡിനെതിരേ നടന്ന അഞ്ച്‌ ട്വന്റി20 കളുടെ പരമ്പരയില്‍ സഞ്‌ജു നിരാശപ്പെടുത്തിയിരുന്നു. ആകെ 46 റണ്‍ മാത്രമാണു നേടിയത്‌. മൂന്നുവട്ടം രണ്ടക്കം കടക്കാനുമായില്ല.

Ads by Google
Tuesday 10 Feb 2026 11.29 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW