Saturday, March 14, 2026 Last Updated 41 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Feb 2026 11.29 PM

പത്ത്‌ വിക്കറ്റ്‌ ജയവുമായി ന്യൂസിലന്‍ഡ്‌

uploads/news/2026/02/824895/sp2.jpg

ചെന്നൈ: യു.എ.ഇക്കെതിരേ നടന്ന ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ ഡി ഗ്രൂപ്പ്‌ മത്സരത്തില്‍ പത്ത്‌ വിക്കറ്റ്‌ ജയവുമായി ന്യൂസിലന്‍ഡ്‌. ചെപ്പോക്കിലെ എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത യു.എ.ഇ. ആറ്‌ വിക്കറ്റിന്‌ 173 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ന്യൂസിലന്‍ഡ്‌ 16-ാം ഓവറില്‍ ലക്ഷ്യം കടന്നു.
ഓപ്പണര്‍മാരായ ടിം സീഫര്‍ട്ട്‌ (42 പന്തില്‍ മൂന്ന്‌ സിക്‌സറും 12 ഫോറുമടക്കം 89), ഫിന്‍ അലന്‍ (50 പന്തില്‍ അഞ്ച്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 84) എന്നിവരാണു ന്യൂസിലന്‍ഡിന്‌ അനായാസ ജയമൊരുക്കിയത്‌. ട്വന്റി20 ലോകകകപ്പിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ്‌ അവര്‍ സൃഷ്‌ടിച്ചത്‌. ഡി ഗ്രൂപ്പിലെ രണ്ട്‌ മത്സരങ്ങളും ജയിച്ച്‌ നാല്‌ പോയിന്റ്‌ നേടിയ ന്യൂസിലന്‍ഡ്‌ സൂപ്പര്‍ എട്ടിലേക്ക്‌ അടുത്തു. ന്യൂസിലന്‍ഡ്‌ ആദ്യ മത്സരത്തില്‍ കാനഡയെ തോല്‍പ്പിച്ചിരുന്നു.
ടോസ്‌ നേടിയ യു.എ.ഇ. നായകന്‍ മുഹമ്മദ്‌ വാസിം ആദ്യം ബാറ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു. ഓപ്പണര്‍ കൂടിയായ വാസിമും (45 പന്തില്‍ മൂന്ന്‌ സിക്‌സറും നാല്‌ ഫോറുമടക്കം പുറത്താകാതെ 66) മറുനാടന്‍ മലയാളി അലിഷാന്‍ ഷറഫും (47 പന്തില്‍ രണ്ട്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 55) ചേര്‍ന്നാണ്‌ യു.എ.ഇക്കു മികച്ച സ്‌കോര്‍ നല്‍കിയത്‌. ഇരുവരും ചേര്‍ന്ന രണ്ടാം വിക്കറ്റ്‌ കൂട്ടുകെട്ട്‌ 107 റണ്ണെടുത്തു. ന്യൂസിലന്‍ഡ്‌ ബൗളര്‍മാരെ ഇരുവരും നിര്‍ഭയമായി നേരിട്ടു. ഷറഫിനെ സാന്റ്‌നര്‍ 13-ാം ഓവറില്‍ ഡാരില്‍ മിച്ചലിന്റെ കൈയിലെത്തിച്ചതോടെ കൂട്ടുകെട്ട്‌ തകര്‍ന്നു. മായങ്ക്‌ കുമാര്‍ 13 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 21 റണ്ണുമെടുത്തു. ഓപ്പണര്‍ ആര്യാംശ്‌ ശര്‍മ (എട്ട്‌), ഹര്‍ഷിത്‌ കൗശിക്‌ (രണ്ട്‌), ഷുഐബ്‌ ഖാന്‍ (ഏഴ്‌), മുഹമ്മദ്‌ അര്‍ഫാന്‍ (0) എന്നിവരെ പുറത്താക്കി ന്യൂസിലന്‍ഡ്‌ കളംപിടിച്ചു. ന്യൂസിലന്‍ഡിനായി ഏഴ്‌ ബൗളര്‍മാര്‍ പന്തെറിഞ്ഞു. മാറ്റ്‌് ഹെന്റി രണ്ട്‌ വിക്കറ്റും ജേക്കബ്‌ ഡഫി, ലൂകി ഫെര്‍ഗുസണ്‍, നായകന്‍ മിച്ചല്‍ സാന്റ്‌നര്‍, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവര്‍ ഒരു വിക്കറ്റ്‌ വീതമെടുത്തു. അച്ചടക്ക നടപടിയുടെ ഭാഗമായി യു.എ.ഇ. ബാറ്റര്‍ മുഹമ്മദ്‌ സൊഹൈബിനെ നാട്ടിലേക്കു മടക്കിയയച്ചിരുന്നു.

Ads by Google
Tuesday 10 Feb 2026 11.29 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW