Friday, March 13, 2026 Last Updated 33 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Feb 2026 11.29 PM

ഹൈദരാബാദിനെ കേരളം തകര്‍ത്തു

റാഞ്ചി: സീനിയര്‍ വനിതാ ഏകദിന ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ കരുത്തരായ ഹൈദരാബാദിനെതിരേ കേരളത്തിന്‌ തകര്‍പ്പന്‍ ജയം. 141 റണ്ണിനാണു കേരളം ഹൈദരാബാദിനെ തോല്‍പ്പിച്ചത്‌.
ആദ്യം ബാറ്റ്‌ ചെയ്‌ത കേരളം ഏഴ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 289 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഹൈദരാബാദ്‌ 38 ഓവറില്‍ 148 റണ്ണിന്‌ ഓള്‍ഔട്ടായി. നായിക ഷാനിയും അക്ഷയയും ചേര്‍ന്ന്‌ നല്‍കിയ തകര്‍പ്പന്‍ തുടക്കമാണ്‌ ആദ്യം ബാറ്റ്‌ ചെയ്‌ത കേരളത്തിന്‌ മികച്ച സ്‌കോര്‍ സമ്മാനിച്ചത്‌. ഓപ്പണിങ്‌ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന്‌ 147 റണ്‍ കൂട്ടിച്ചേര്‍ത്തു.
62 റണ്‍സെടുത്ത ഷാനി റണ്ണൗട്ടായി. അക്ഷയ സെഞ്ചുറിക്ക്‌ മൂന്ന്‌ റണ്‍ അകലെ പുറത്തായി. പ്രണവി ചന്ദ്രന്‍ 26 റണ്ണെടുത്തു. ഐ.വി. ദൃശ്യ 26 പന്തില്‍ 37 റണ്ണും സജന സജീവന്‍ 15 പന്തില്‍ 29 റണ്ണുമെടുത്തു. ഹൈദരാബാദിന്‌ ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കി. തൃഷയും സന്ധ്യ ഗോറയും ചേര്‍ന്ന്‌ ഓപ്പണിങ്‌ വിക്കറ്റില്‍ 98 റണ്‍ കൂട്ടിച്ചേര്‍ത്തു. തൃഷ 52 റണ്ണും സന്ധ്യ 55 റണ്ണുമെടുത്ത്‌ പുറത്തായി.
തുടര്‍ന്നെത്തിയ ബാറ്റര്‍മാര്‍ കൂട്ടത്തോടെ മടങ്ങിയത്‌ ഹൈദരാബാദിന്‌ തിരിച്ചടിയായി. 50 റണ്ണെടുക്കുന്നതിനിടെയാണ്‌ അവരുടെ ഒന്‍പത്‌ വിക്കറ്റുകള്‍ നഷ്‌ടമായത്‌. കേരളത്തിന്‌ വേണ്ടി നായിക ഷാനിയും സജന സജീവനും മൂന്ന്‌ വിക്കറ്റുകളും എസ്‌്. ആശ രണ്ട്‌ വിക്കറ്റുമെടുത്തു.

Ads by Google
Tuesday 10 Feb 2026 11.29 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW