-->
കോട്ടയം: വിഖ്യാത ബാസ്‌കറ്റ്‌ബോള്‍ കോച്ച് റിച്ചാര്‍ഡ് ലീ ബ്രൂക്‌സ് മാന്നാനത്ത്. നാളെ മുതല്‍ 20 വരെ കോട്ടയം മാന്നാനത്തുള്ള സെന്റ് എഫ്രേംസ് എച്ച്.എസ്.എസിലെ ബാസ്‌കറ്റ്‌ബോള്‍ അക്കാദമിയില്‍ എലൈറ്റ് ബാസ്‌കറ്റ്‌ബോള്‍ അക്കാദമി ക്യാമ്പ് നയിക്കാനാണു ബ്രൂക്‌സ് എത്തുന്നത്.
ബാസ്‌കറ്റ്‌ബോള്‍ പരിശീലകര്‍ക്കായി പരിശീലന സെഷന്‍ നടത്തും. അഡ്വാന്‍സ്‌ഡ് ഫണ്ടമെന്റല്‍സ്, ഗെയിം ഇന്റലിജന്‍സ്, പ്രഫഷണല്‍ ലെവല്‍ പരിശീലന രീതികള്‍ എന്നിവയിലാണു കോച്ചിങ്. കഴിഞ്ഞ വര്‍ഷം കുന്നംകുളം, എറണാകുളത്തെ രാജഗിരി ഇന്‍ഡോര്‍ സ്‌റ്റേഡിയം, ആലപ്പുഴയിലെ വൈ.എം.സി.എ., തിരുവനന്തപുരത്തെ സെന്റ് ജോസഫ്‌സ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ സെഷനുകള്‍ നടത്താനായി.
സായ് ഡല്‍ഹി, ബംഗളുരു സെഷനുകള്‍ക്കു ശേഷമാണ് ഇത്തവണ കേരളത്തിലെത്തുന്നത്. ബോള്‍ ഹാന്‍ഡ്‌ലിങ് മാസ്‌റ്ററി, എലൈറ്റ് ഫുട്‌വര്‍ക്ക്/അജിലിറ്റി, പ്രിസിഷന്‍ ഷൂട്ടിങ് മെക്കാനിക്‌സ്, കോര്‍ട്ട് വിഷന്‍ ഐക്യു, ഫിനിഷിംഗ് ടെക്‌നിക്കുകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് സെഷനുകള്‍.