-->
മാഡ്രിഡ്: എസ്‌പാനിയോളിനെതിരേ നടന്ന സ്‌പാനിഷ് ലാ ലിഗ ഫുട്‌ബോള്‍ മത്സരത്തില്‍ വിയാ റയാലിനു തകര്‍പ്പന്‍ ജയം. സ്വന്തം തട്ടകമായ ഡാ ലാ സെറാമിക സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-1 നാണു വിയയുടെ ജയം.
22 കളികളില്‍നിന്നു 45 പോയിന്റ് നേടിയ വിയാ റയാല്‍ നാലാം സ്‌ഥാനത്താണ്. 23 കളികളില്‍നിന്ന് 58 പോയിന്റുള്ള ബാഴ്‌സ ഒന്നാം സ്‌ഥാനത്തും 57 പോയിന്റുള്ള റയാല്‍ മാഡ്രിഡ് രണ്ടാമതുമാണ്‌്. മൂന്നാം സ്‌ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനും 45 പോയിന്റാണ്. ഗോള്‍ ശരാശരിയിലെ മികവാണ് അത്‌ലറ്റിക്കോയെ മൂന്നാം സ്‌ഥാനത്താക്കിയത്.
എസ്‌പാനിയോളിനെതിരേ വിയയ്‌ക്കായി മികാറ്റാഡ്‌സെ, പെപെ, മൊലേറിയോ എന്നിവര്‍ ഒരു ഗോള്‍ വീതമടിച്ചു. സാലിനാസിന്റെ വക സെല്‍ഫ് ഗോളും വിയയുടെ അക്കൗണ്ടിലെത്തി. എസ്‌പാനിയോളിനായി കാബ്രെറയാണ് ഗോളടിച്ചത്. 23 കളികളില്‍നിന്നു 34 പോയിന്റുള്ള എസ്‌പാനിയോള്‍ ആറാം സ്‌ഥാനത്താണ്.
ബാഴ്‌സലോണ ശനിയാഴ്‌ച നടന്ന മത്സരത്തില്‍ മയോര്‍ക്കയെ 3-0 ത്തിനു തോല്‍പ്പിച്ചു. ബാഴ്‌സയ്‌ക്കായി റോബര്‍ട്ട് ലെവന്‍ഡോസ്‌കി, ലാമിലെ യമാല്‍, മാര്‍ക് ബെമാല്‍ എന്നിവര്‍ ഗോളടിച്ചു.