Saturday, March 14, 2026 Last Updated 9 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Feb 2026 11.29 PM

ക്രിസ്‌റ്റ്യാനോ കളിക്കും

റിയാദ്‌: പോര്‍ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയും സൗദി പ്രോ ലീഗ്‌ ഫുട്‌ബോള്‍ ക്ലബ്‌ അല്‍ നസറും തമ്മിലുള്ള ശീത സമരം അവസാനിച്ചു.
അല്‍ റിയാദ്‌, അല്‍ ഇത്തിഹാദ്‌ ക്ലബുകള്‍ക്കെതിരേ നടന്ന പ്രോ ലീഗ്‌ മത്സരങ്ങളില്‍ ക്രിസ്‌റ്റ്യാനോ കളിച്ചില്ല. രണ്ട്‌ മത്സരങ്ങളിലും അല്‍ നസര്‍ ജയിച്ചിരുന്നു. 14 ന്‌ അല്‍ ഫത്തേയ്‌ക്കെതിരേ നടക്കുന്ന മത്സരത്തില്‍ കളിക്കുമെന്നു ക്രിസ്‌റ്റ്യാനോ വ്യക്‌തമാക്കി. അര്‍കാദാഗിനെതിരേ ഇന്നു നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ്‌ ലീഗ്‌ ടൂവില്‍ കളിക്കുമോയെന്നു സൂപ്പര്‍ താരം വ്യക്‌തമാക്കിയില്ല. കഴിഞ്ഞ ദിവസമാണു ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ 41-ാം ജന്മദിനം ആഘോഷിച്ചത്‌. തൊട്ടടുത്ത എതിരാളികളായ അല്‍ ഹിലാല്‍ ഫ്രഞ്ച്‌ മുന്‍ താരം കാരിം ബെന്‍സൈമയെ സ്വന്തമാക്കിയതിലുള്ള എതിര്‍പ്പാണു കാരണം. സ്‌പാനിഷ്‌ ക്ലബ്‌ റയാല്‍ മാഡ്രിഡില്‍ ഒരുമിച്ചു കളിച്ചിരുന്നവരാണു ക്രിസ്‌റ്റ്യാനോയും ബെന്‍സൈമയും. ലീഗിന്റെ സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിക്കുന്ന പബ്ലിക്‌ ഇന്‍വെസ്‌റ്റ്മെന്റ്‌ ഫണ്ട്‌ (പി.ഐ.എഫ്‌.). പക്ഷപാതം കാണിക്കുന്നതായും അല്‍ നസറിലേക്കു താരങ്ങളെ കൊണ്ടു വരാന്‍ അനുവദിക്കുന്നില്ലെന്നും ക്രിസ്‌റ്റ്യാനോ തുറന്നടിച്ചിരുന്നു.
താരം സൗദി പ്രോ ലീഗ്‌ വിടാന്‍ തയാറെടുക്കുകയാണെന്ന സൂചനയും നല്‍കി. ഹിലാലിന്റെ 75 ശതമാനം ഓഹരിയും പി.ഐ.എഫ്‌. വഴിയാണ്‌. സീസണില്‍ ഇതുവരെ 22 മത്സരങ്ങള്‍ കളിച്ച ക്രിസ്‌റ്റ്യാനോ 18 ഗോളുകളും മൂന്ന്‌ അസിസ്‌റ്റുകളും കുറിച്ചു.

Ads by Google
Tuesday 10 Feb 2026 11.29 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW