Wednesday, March 11, 2026 Last Updated 6 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Feb 2026 11.27 PM

കൂടുതല്‍ ധാന്യം അനുവദിക്കണം: എ.എ. റഹീം

ന്യൂഡല്‍ഹി: ഭക്ഷ്യ സുരക്ഷാ നിയമത്തിന്‌ പുറത്തുള്ള ഉപഭോക്‌താക്കള്‍ക്ക്‌ കൂടുതല്‍ ധാന്യങ്ങള്‍ വിതരണം ചെയ്യാനായി ടൈഡ്‌ ഓവര്‍ വിഹിതത്തില്‍ കൂടുതല്‍ ധാന്യം കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കണമെന്ന്‌ എ.എ. റഹീം എം.പി. സ്‌പെഷ്യല്‍ മെന്‍ഷനിലൂടെ ആവശ്യപ്പെട്ടു.
കേരളത്തിന്‌ പ്രതിമാസം 33,294.198 ടണ്‍ അരിയാണ്‌ ടൈഡ്‌ ഓവര്‍ വിഹിതത്തില്‍ നിന്നും ലഭിക്കുന്നത്‌. പ്രളയം, കോവിഡ്‌ തുടങ്ങിയ മഹാമാരികള്‍ കാരണം പല ഘട്ടങ്ങളിലും അരി വിതരണം മുടങ്ങി. ഇതുമൂലം അനുവദിച്ച 99,213 ടണ്‍ അരി വിതരണം ചെയ്യാന്‍ സംസ്‌ഥാനം ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു. ടൈഡ്‌ ഓവര്‍ വിഹിതം വര്‍ധിപ്പിച്ചാല്‍ ജനങ്ങള്‍ക്ക്‌ ആശ്വാസമാകും. കേരളത്തിന്‌ നല്‍കാനുള്ള 221,283,743 രൂപ ഉടന്‍ അനുവദിക്കണമെന്നും എ.എ. റഹീം എം.പി. രാജ്യസഭയില്‍ ആവശ്യപ്പെട്ടു.

Ads by Google
Tuesday 10 Feb 2026 11.27 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW