-->
മുംബൈ: മഹാരാഷ്‌ട്രയില്‍ 12-ാം ക്ലാസ് പരീക്ഷയ്‌ക്കിടെ രക്ഷിതാക്കള്‍ ജനലിലൂടെ വിദ്യാര്‍ഥികള്‍ക്ക് കോപ്പി കടലാസുകള്‍ കൈമാറുന്നത് ഡ്രോണ്‍ ക്യാമറയില്‍ പതിഞ്ഞു. മഹാരാഷ്‌്രടയിലെ ബീഡ് ജില്ലയിലെ ചൗസലയിലെ ജൂനിയര്‍ കോളജില്‍നിന്നുള്ള രംഗങ്ങളാണ് പുറത്തു വന്നത്. ഇംഗ്ലീഷ് പരീക്ഷയ്‌ക്കിടെയായിരുന്നു സംഭവം. ഡ്രോണ്‍ ദൃശ്യങ്ങളില്‍ ആളുകള്‍ പരീക്ഷാ ഹാളിന്റെ ജനാലകള്‍ക്ക് സമീപം നില്‍ക്കുകയും പിന്നീട് ഓടിപ്പോകുന്നതും കാണാം.
തട്ടിപ്പ് നടക്കുന്നില്ലെന്നു ഉറപ്പാക്കുന്നതിനാണു വിദ്യാഭ്യാസ വകുപ്പ് ഡ്രോണ്‍ പറത്തിയതെന്നു ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.