Thursday, March 12, 2026 Last Updated 43 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Feb 2026 11.27 PM

മണിപ്പുരില്‍ സംഘര്‍ഷം തുടരുന്നു

ന്യൂഡല്‍ഹി: മണിപ്പുരിലെ ഉഖ്രുള്‍ ജില്ലയില്‍ അക്രമങ്ങളെത്തുടര്‍ന്നു സര്‍ക്കാര്‍ അഞ്ച്‌ ദിവസത്തേക്ക്‌ ഇന്റര്‍നെറ്റ്‌, ഡേറ്റ സേവനങ്ങള്‍ നിര്‍ത്തിവച്ചു. മൊബൈല്‍ ഡേറ്റ, ബ്രോഡ്‌ബാന്‍ഡ്‌, വി.എസ്‌.എ.ടി. സേവനങ്ങളും നിര്‍ത്തി.
സാമൂഹിക വിരുദ്ധര്‍ സാമൂഹിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്‌തേക്കാമെന്നും ഇതു സംസ്‌ഥാനത്തെ ക്രമസമാധാന നിലയെ ബാധിച്ചേക്കാമെന്നും ഔദ്യോഗിക ഉത്തരവില്‍ പറഞ്ഞു.
ലിറ്റാന്‍ ബസാറില്‍ ഞായറാഴ്‌ച രാത്രി മുതല്‍ ജനക്കൂട്ടം രണ്ടു ഡസനോളം വീടുകളും നിരവധി സ്വകാര്യ വാഹനങ്ങളും കത്തിച്ച സംഭവത്തെ തുടര്‍ന്നാണു നടപടി. കുക്കി ഗോത്രക്കാര്‍ നടത്തിയ ആക്രമണത്തില്‍ തങ്‌ഖുല്‍ നാഗ ഗ്രാമവാസിക്ക്‌ ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്നാണ്‌ സംഘര്‍ഷം ആരംഭിച്ചത്‌. ഇരു സമുദായങ്ങളിലെയും അംഗങ്ങള്‍ ഉള്‍പ്പെട്ട കലാപത്തിനും തീവയ്‌പ്പിനും ഇത്‌ കാരണമായി. 20 ലധികം വീടുകളും സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകളും അഗ്‌നിക്കിരയായി. പ്രദേശത്ത്‌ സുരക്ഷാ വിന്യാസം വര്‍ധിപ്പിച്ചിട്ടുണ്ട്‌. ലൈസന്‍സുള്ള തോക്കുകള്‍ കൊണ്ടുപോകുന്നതിന്‌ നിരോധനം ഏര്‍പ്പെടുത്തി.

Ads by Google
Tuesday 10 Feb 2026 11.27 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW