-->
ഗ്വാളിയോര്‍: മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയിലെ ദാബ്ര പട്ടണത്തിലുള്ള നവ്‌ഗ്രഹ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ഒരു സ്‌ത്രീ മരിച്ചു. ആറുപേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ ഡാബ്രയില്‍ ഒരു കലശ യാത്ര (ആചാരത്തിന്റെ ഭാഗമായി മണ്‍കുടം തലയില്‍ ചുമന്നുള്ള യാത്ര) നിശ്‌ചയിച്ചിരുന്നു. സ്‌റ്റേഡിയത്തിനു സമീപം ധാരാളം സ്‌ത്രീകള്‍ കലശം വഹിക്കാന്‍ ഒത്തുകൂടി. കലശ വിതരണം ആരംഭിച്ചപ്പോള്‍, പങ്കെടുത്ത ചിലര്‍ അവ വേഗത്തില്‍ ശേഖരിക്കാന്‍ ശ്രമിച്ചു. ഇത് ഉന്തും തള്ളിനും കാരണമായി. അമിതമായ തിരക്കില്‍ കടുത്ത തള്ളലും ഉണ്ടായി. സംഭവത്തില്‍, 70 വയസുള്ള സ്‌ത്രീ ശ്വാസംമുട്ടി മരിച്ചു.