Tuesday, March 10, 2026 Last Updated 26 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Feb 2026 05.09 PM

ഇന്ത്യന്‍ വസ്ത്ര മേഖലയ്ക്ക് കനത്ത തിരിച്ചടിയായി യുഎസ്-ബംഗ്ലാദേശ് വ്യാപാര കരാര്‍ തയ്യാര്‍

ഈ പുതിയ നീക്കം അമേരിക്കയിലേക്കുള്ള വസ്ത്ര കയറ്റുമതിയില്‍ ഇന്ത്യയുടെ പ്രധാന എതിരാളിയായ ബംഗ്ലാദേശിന് വലിയ കരുത്താകും.
textile, americva, bangladesh

ഇന്ത്യന്‍ വസ്ത്രവ്യാപാര മേഖലയ്ക്ക് കടുത്ത വെല്ലുവിളിയുമായി അമേരിക്ക. ബംഗ്ലാദേശും അമേരിക്കയും തമ്മില്‍ വ്യാപാര കരാറില്‍ ഒപ്പുവെച്ചു. ഉഭയകക്ഷി സാമ്പത്തിക ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് 'അഗ്രീമെന്റ് ഓണ്‍ റെസിപ്രോക്കല്‍ ട്രേഡ്' നിലവില്‍ വന്നത്. ഈ പുതിയ നീക്കം അമേരിക്കയിലേക്കുള്ള വസ്ത്ര കയറ്റുമതിയില്‍ ഇന്ത്യയുടെ പ്രധാന എതിരാളിയായ ബംഗ്ലാദേശിന് വലിയ കരുത്താകും.

അമേരിക്കയില്‍ നിന്നുള്ള പരുത്തിയോ മറ്റ് നൂലുകളോ ഉപയോഗിച്ച് ബംഗ്ലാദേശില്‍ നിര്‍മ്മിക്കുന്ന തുണിത്തരങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും അമേരിക്കയില്‍ പൂജ്യം ശതമാനം തീരുവയായിരിക്കും. ഇതാണ് ഇന്ത്യയ്ക്ക് ഏറ്റവും വലിയ തിരിച്ചടിയാകുന്നത്.

അമേരിക്കന്‍ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിക്കുന്നതിലൂടെ ബംഗ്ലാദേശ് വസ്ത്രങ്ങള്‍ അമേരിക്കന്‍ വിപണിയില്‍ വളരെ വിലക്കുറവില്‍ ലഭ്യമാകും. ഇത് ഇന്ത്യയില്‍ നിന്നുള്ള വസ്ത്രങ്ങളുടെ ഡിമാന്‍ഡ് കുറയ്ക്കാന്‍ കാരണമായേക്കാം.

Ads by Google
Ads by Google
TRENDING NOW