Sunday, March 15, 2026 Last Updated 1 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Feb 2026 01.51 PM

100 വീട് വാഗ്ദാനം ചെയ്തു, ഭൂമി തരാമെന്ന് പറഞ്ഞ സര്‍ക്കാര്‍ അവസാന ഘട്ടം പിന്മാറി, കഴിവുകെട്ട സര്‍ക്കാര്‍: വിമര്‍ശിച്ച് വിഡി സതീശന്‍

vd-satheesan, criticize, government, home, construction

കല്‍പ്പറ്റ: മുണ്ടക്കൈചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത വീടുകള്‍ നിര്‍മ്മിക്കാന്‍ സ്ഥലം സര്‍ക്കാര്‍ തരാമെന്ന് പറഞ്ഞിട്ട് പിന്നീട് തന്നില്ലെന്ന് അതുകൊണ്ടാണ് വൈകിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ആദ്യം ഘട്ടമായി കോണ്‍ഗ്രസ് മൂന്നരയേക്കര്‍ സ്ഥലമെടത്തു. രണ്ടാ ഘട്ടം സ്ഥലമേറ്റെടുക്കലിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് തുടക്കമായി. അത് പൂര്‍ത്തിയായാല്‍ തറക്കല്ലിടും. സര്‍ക്കാര്‍ ഭൂമിയെറ്റെടുക്കാന്‍ ഒരുവര്‍ഷമെടുത്തു. ഞങ്ങള്‍ക്ക് സ്ഥലം മേടിക്കാനുള്ള പദ്ധതിയുണ്ടായിരുന്നില്ല. ഞങ്ങള്‍ക്ക് വീടുവെയ്ക്കാനുള്ള സ്ഥലം സര്‍ക്കാര്‍ തരുമെന്ന് പറഞ്ഞു. അവസാന ഘട്ടത്തില്‍ സര്‍ക്കാര്‍ അതിന് തയാറായില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ പിന്മാറിയതോടെ ഞങ്ങള്‍ വേറെ സ്ഥലം നോക്കി. സര്‍ക്കാര്‍ ഒരുവര്‍ഷമെടുത്തു. ഞങ്ങള്‍ നാല് മാസമേ എടുത്തുള്ളൂ. അതിനാണ് സോഷ്യല്‍മീഡിയയില്‍കൂടി ആക്ഷേപിക്കുന്നത്. സിദ്ദീഖിനെ അധിക്ഷേപിക്കുന്നത്. വയനാട് ഭൂമിയെടുക്കുമ്പോള്‍ നിരവധി നിയമപ്രശ്‌നങ്ങള്‍ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ സ്ഥലം വാങ്ങിക്കഴിഞ്ഞു. അവിടെ നിര്‍മാണവും ആരംഭിക്കും. 100 വീടിന്റെ പണം കര്‍ണാടക സര്‍ക്കാര്‍ നല്‍കി. ലീഗിന്റെ 52 വീട് പൂര്‍ത്തിയായി കൈമാറ്റം ചെയ്യാന്‍ പോകുന്നു, ഞങ്ങളും ചെയ്യുന്നു. സര്‍ക്കാര്‍ 1642 കോടി രൂപ വാങ്ങിവെച്ചിട്ട് ചികിത്സക്ക് പോലും പാവങ്ങള്‍ക്ക് പണം കൊടുക്കുന്നില്ല. ഒരുറോഡ് പോലും പണിതിട്ടില്ല, ഒരു പാലം പോലുമില്ല. പാവങ്ങളുടെ പേരില്‍ പണം വാങ്ങി കൈയില്‍ വെച്ചിട്ട് ഒരുകാര്യവും അവര്‍ക്ക് വേണ്ടി ചെയ്ത് കൊടുക്കുന്നില്ല. ദുരന്തബാധിതരുടെ പട്ടിക പോലും മര്യാദക്ക് തയാറാക്കാനാറിയാത്ത കഴിവുകെട്ട സര്‍ക്കാര്‍ ആണിതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW