-->
സോഷ്യല്‍ മീഡിയയിലെ സജീവ താരമാണ് ദിയ കൃഷ്ണ. നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ മകളാണ് ദിയ. അശ്വിന്‍ ഗണേശ് ആണ് ദിയയുടെ ഭര്‍ത്താവ്. ഒരു മകനാണ് ഈ ദമ്പതികള്‍ക്കുളളത്.
നിയോം അശ്വിന്‍ കൃഷ്ണ എന്നാണ് കുഞ്ഞിന്റെ പേര്. ഓമി എന്നാണ് എല്ലാവരും കുഞ്ഞിനെ സ്‌നേഹത്തോടെ വിളിക്കുന്നത്. ഓമിയുടെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ദിയ പങ്കുവെയക്കാറുണ്ട്.
ഇപ്പോഴിതാ കുടുംബത്തോടൊപ്പമുളള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ദിയ. ഒരു ചടങ്ങില്‍ പങ്കെടുത്തപ്പോഴുളള മനോഹര ചിത്രങ്ങളാണ് ദിയ പങ്കുവച്ചത്.