Friday, March 13, 2026 Last Updated 44 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 09 Feb 2026 11.37 PM

വിരാട്‌ കോഹ്ലിയും രോഹിത്‌ ശര്‍മയും ഗ്രേഡ്‌ ബി

മുംബൈ: ഇന്ത്യന്‍ പുരുഷ-വനിതാ ക്രിക്കറ്റ്‌ താരങ്ങളുടെ 2025-26 സീസണിലെ വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ (ബി.സി.സി.ഐ). പുരുഷവിഭാഗത്തില്‍ സൂപ്പര്‍ താരങ്ങളായ വിരാട്‌ കോഹ്ലിയും രോഹിത്‌ ശര്‍മയും ഗ്രേഡ്‌ ബിയിലേക്കു തരംതാഴ്‌ത്തപ്പെട്ടതാണ്‌ പട്ടികയെ ശ്രദ്ധേയമാക്കുന്നത്‌. ടെസ്‌റ്റ്, ട്വന്റി-20 മത്സരങ്ങളില്‍നിന്നു വിരമിച്ച രണ്ടുപേരും. ഏകദിനത്തില്‍ മാത്രമാണ്‌ കളിക്കുന്നത്‌.
ടെസ്‌റ്റ് ഏകദിന നായകന്‍ ശുഭ്‌മന്‍ ഗില്‍, പേസര്‍ ജസ്‌പ്രീത്‌ ബുംറ, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവര്‍ മാത്രമാണ്‌ എ ഗ്രേഡില്‍ ഉള്‍പ്പെട്ടിരിക്കുന്നത്‌. ട്വന്റി-20 നായകന്‍ സൂര്യകുമാര്‍ യാദവ്‌ ബി ഗ്രേഡിലും മലയാളിതാരം സഞ്‌ജു സാംസണ്‍ സി ഗ്രേഡ്‌ പട്ടികയിലുമാണ്‌.
ഗ്രേഡ്‌ ബി: വിരാട്‌ കോഹ്ലി, രോഹിത്‌ ശര്‍മ, വാഷിങ്‌ടണ്‍ സുന്ദര്‍, മുഹമ്മദ്‌ സിറാജ്‌, ഹാര്‍ദിക്‌ പാണ്ഡ്യ, ഋഷഭ്‌ പന്ത്‌, കുല്‍ദീപ്‌ യാദവ്‌, യശസ്വി ജയ്‌സ്വാള്‍, ശ്രേയസ്‌ അയ്യര്‍.
ഗ്രേഡ്‌ സി: അക്‌സര്‍ പട്ടേല്‍, തിലക്‌ വര്‍മ, റിങ്കു സിങ്‌, ശിവം ദുബെ, സഞ്‌ജു സാംസണ്‍, അര്‍ഷ്‌ദീപ്‌ സിങ്‌, പ്രസിദ്ധ്‌ കൃഷ്‌ണ, ആകാശ്‌ ദീപ്‌, ധ്രുവ്‌ ജുറെല്‍, ഹര്‍ഷിത്‌ റാണ, വരുണ്‍ ചക്രവര്‍ത്തി, നിതീഷ്‌ കുമാര്‍ റെഡ്‌ഡി, അഭിഷേക്‌ ശര്‍മ, സായ്‌ സുദര്‍ശന്‍, രവി ബിഷ്‌ണോയ്‌, ഋതുരാജ്‌ ഗെയ്‌ക്ക്വാദ്‌.
സീനിയര്‍ വനിതാ വിഭാഗം ഗ്രേഡ്‌ എയില്‍ നാലു താരങ്ങളെ ഉള്‍പ്പെടുത്തി; ഹര്‍മന്‍പ്രീത്‌ കൗര്‍, സ്‌മൃതി മന്ഥാന, ജെമീമ റോഡ്രിഗ്‌സ്, ദീപ്‌തി ശര്‍മ.
രേണുക താക്കൂര്‍, ഷഫാലി വെര്‍മ, റിച്ചാ ഘോഷ്‌, സ്‌നേഹ്‌ റാണ എന്നിവരാണ്‌ ഗ്രേഡ്‌ ബിയിലുള്ളത്‌.
ഗ്രേഡ്‌ സിയില്‍ രാധാ യാദവ്‌, അമന്‍ജോത്‌ കൗര്‍, പ്രതിക റാവല്‍, ക്രാന്തി ഗൗഡ്‌, ഉമാ ഛേത്രി, അരുന്ധതി റെഡ്‌ഡി, ശ്രീചാരിണി, യാസ്‌തിക ഭാട്ടിയ, ഹര്‍ലീന്‍ ദിയോള്‍, കാഷ്‌വീ ഗൗതം, ജി. കമാലിനി, വൈഷ്‌ണവി ശര്‍മ, തേജല്‍ ഹസബ്‌നിസ്‌.

Ads by Google
Monday 09 Feb 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW