Friday, March 13, 2026 Last Updated 44 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 09 Feb 2026 11.37 PM

സംസ്‌ഥാന യൂത്ത്‌ ഫുട്‌ബോള്‍: ചാമ്പ്യന്മാരെ അട്ടിമറിച്ച്‌ കോട്ടയം

തിരുവനന്തപുരം; സംസ്‌ഥാന യൂത്ത്‌ അണ്ടര്‍ 20 അന്തര്‍ജില്ലാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാംദിനം വന്‍അട്ടിമറി. കോട്ടയത്തിനോടു പരാജയപ്പെട്ട്‌ നിലവിലെ ചാമ്പ്യന്മാരായ വയനാട്‌ പുറത്ത്‌. 85-ാം മിനിറ്റിലെ പെനാല്‍റ്റിയാണ്‌ വയനാടിന്റെ വിധി കുറിച്ചത്‌. വിജയത്തോടെ കോട്ടയം സെമി ഉറപ്പിച്ചു.
ഇന്നലെ മൈലം ജി.വി.രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ്‌ വയനാടിനെ കോട്ടയം ചുരം കയറ്റിയത്‌. തുല്യശക്‌തികളുടെ പോരാട്ടത്തില്‍ പന്തുരുണ്ടു തുടങ്ങിയതുമുല്‍ ഇരു ടീമുകളും മികച്ച മുന്നേറ്റം കാഴ്‌ചവച്ചു. വയനാടിന്റെ ശക്‌തമായ പ്രതിരോധനിരയെ പരീക്ഷിക്കാന്‍ കോട്ടയത്തിനായി. മറുഭാഗത്ത്‌ ചാമ്പ്യന്‍പദവി നിലനിര്‍ത്താന്‍ വയനാട്‌ കിണഞ്ഞു പരിശ്രമിച്ചെങ്കിലും കോട്ടയത്തിന്റെ പോസ്‌റ്റിനു മുന്നില്‍ നീക്കങ്ങളെല്ലാം പരാജയപ്പെട്ടു.
കളി ഷൂട്ടൗട്ടിലേക്ക്‌ നീങ്ങുമെന്ന്‌ തോന്നിച്ച ഘട്ടത്തിലാണ്‌ 85-ാം മിനിറ്റില്‍ പെനാല്‍ട്ടി ബോക്‌സിലേക്ക്‌ എത്തിയ പന്ത്‌ വയനാടിന്റെ മിഡ്‌ഫീല്‍ഡര്‍ ഉക്കാഷയുടെ കൈയിലിടിച്ചത്‌. ഇതോടെ റഫറി പെനാല്‍ട്ടി വിധിച്ചു. കിക്കെടുത്ത നായകന്‍ ടി. ആദിത്യന്‍ പന്ത്‌ വലയിലെത്തിച്ചതോടെ കോട്ടയം വിജയമുറപ്പിച്ചു.

ജി. അരുണ്‍

Ads by Google
Monday 09 Feb 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW