Wednesday, March 11, 2026 Last Updated 5 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 09 Feb 2026 11.35 PM

തിരുപ്പറംകുണ്ഡ്രം: മദ്രാസ്‌ ഹൈക്കോടതി വിധി ശരിവെച്ച്‌ സുപ്രീം കോടതി

uploads/news/2026/02/824714/in3.jpg

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ മധുര തിരുപ്പറംകുണ്ഡ്രം മലയില്‍ നെല്ലിത്തോപ്പ്‌ പ്രദേശത്ത്‌ മതപരമായ ആചാരങ്ങള്‍ നിയന്ത്രിച്ച മദ്രാസ്‌ ഹൈക്കോടതി വിധി ശരിവച്ച്‌ സുപ്രീം കോടതി. കഴിഞ്ഞ ഒക്‌ടോബറില്‍ മദ്രാസ്‌ ഹൈക്കോടതി ഈ പ്രദേശത്ത്‌ മൃഗബലി നിരോധിച്ച്‌ ഉത്തരവിറക്കിയിരുന്നു.
ഹൈക്കോടതിയുടെ ഈ ഉത്തരവിനെതിരേ സിക്കന്ദര്‍ ബാദുഷ അവുലിയ ദര്‍ഗയിലെ ഇമാമാണു സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്‌. ഹര്‍ജി പരിഗണിച്ച ജസ്‌റ്റിസ്‌ അരവിന്ദ്‌ കുമാറിന്റെയും ജസ്‌റ്റിസ്‌ പി.ബി. വരാലെയുടെയും ബെഞ്ച്‌ ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിക്കുകയും ഹൈക്കോടതിയുടെ ഉത്തരവിനെ സന്തുലിതമായ ഒരു ഉത്തരവാണെന്ന്‌ വിശേഷിപ്പിക്കുകയും ചെയ്‌തു. ദര്‍ഗയില്‍ ദിവസേന ആരാധനയ്‌ക്ക്‌ അനുമതി തേടിയാണ്‌ ഇമാം സുപ്രീകോടതിയെ സമീപിച്ചത്‌. റമദാന്‍, ബക്രീദ്‌ ദിവസങ്ങളില്‍ മാത്രമേ മുസ്ലിംകള്‍ തിരുപ്പറംകുണ്ഡ്രം ദര്‍ഗയില്‍ പ്രാര്‍ത്ഥന നടത്താവൂ എന്ന ഹൈക്കോടതി വിധിയും ദര്‍ഗ പരിസരത്ത്‌ മൃഗബലി നിരോധിച്ചതും സുപ്രീം കോടതി ശരിവച്ചു.
കഴിഞ്ഞ ഡിസംബറില്‍ ദര്‍ഗയ്‌ക്ക്‌ സമീപമുള്ള ദീപസ്‌തംഭത്തില്‍ കാര്‍ത്തിക ദീപം കൊളുത്താന്‍ മദ്രാസ്‌ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്‌ഥാനം ഉത്തരവ്‌ നടപ്പാക്കാന്‍ വിസമ്മതിച്ചത്‌ വിവാദമായിരുന്നു. തുടര്‍ന്നു ഹൈക്കോടതി സംസ്‌ഥാന സര്‍ക്കാരിനെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു. ഹര്‍ജിക്കാരനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത്‌ ഭൂഷണ്‍ ഹാജരായി.

Ads by Google
Monday 09 Feb 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW