Wednesday, March 11, 2026 Last Updated 1 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 09 Feb 2026 11.35 PM

ട്രംപിനു വേണം 45,28,822 കോടിയുടെ വ്യാപാരം; പ്രയാസമില്ലെന്ന്‌ കേന്ദ്രം

ന്യൂഡല്‍ഹി: യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ ആവശ്യപ്പെട്ട 45,28,822 കോടി രൂപയുടെ ഇടപാട്‌ യാഥാര്‍ഥ്യമാക്കാന്‍ ഒരു പ്രയാസവുമില്ലെന്നു വ്യവസായ മന്ത്രി പീയൂഷ്‌ ഗോയല്‍. ട്രംപിന്റെ നിബന്ധന നിറവേറ്റാന്‍ ഇന്ത്യക്ക്‌ സാധിക്കുമോ എന്ന ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചു വര്‍ഷത്തിനുള്ളില്‍ യു.എസില്‍ നിന്ന്‌ 500 ബില്യണ്‍ ഡോളര്‍ (ഏകദേശം 45,28,822 കോടി രൂപ) വിലയുള്ള സാധനങ്ങള്‍ വാങ്ങുന്നതില്‍ ഇന്ത്യയ്‌ക്ക്‌ പ്രതിസന്ധിയാകില്ലെന്ന്‌ ഗോയല്‍ പറഞ്ഞു.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്‌ഥ ഏകദേശം 2 ലക്ഷം കോടി ഡോളറിന്റെ 'ഡിമാന്‍ഡ്‌' സൃഷ്‌ടിക്കുമെന്ന നിഗമനങ്ങളുടെ അടിസ്‌ഥാനത്തില്‍ ഇത്‌ മിതമായ ലക്ഷ്യം മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു.
നിലവില്‍ മറ്റ്‌ രാജ്യങ്ങളില്‍നിന്ന്‌ വാങ്ങുന്ന ഏകദേശം 30000 ബില്യണ്‍ ഡോളറിന്റെ(ഏകദേശം 27,19,853 കോടി രൂപ) സാധനങ്ങള്‍ ഇന്ത്യയ്‌ക്ക്‌ അമേരിക്കയില്‍ നിന്ന്‌ ഇറക്കുമതി ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''ഇന്നും നമ്മള്‍ 300 ബില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്‌. ഇത്‌ യു.എസില്‍ നിന്ന്‌ ഇറക്കുമതി ചെയ്യാന്‍ കഴിയും. ലോകമെമ്പാടും നിന്ന്‌ നമ്മള്‍ ഇറക്കുമതി ചെയ്യുന്നു. അടുത്ത അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ ഈ കണക്ക്‌ 2 ട്രില്യണ്‍ ഡോളറായി(181 ലക്ഷം കോടി രൂപ) ഉയരുമെന്ന്‌ പ്രതീക്ഷിക്കുന്നു'' ഗോയല്‍ പറഞ്ഞു.
അമേരിക്കയും ഇന്ത്യയും പുറത്തിറക്കിയ പ്രസ്‌താവന പ്രകാരം, അടുത്ത അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ 500 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഊര്‍ജ ഉല്‍പ്പന്നങ്ങള്‍, വിമാനങ്ങള്‍, വിമാന ഭാഗങ്ങള്‍, വിലയേറിയ ലോഹങ്ങള്‍, സാങ്കേതിക ഉല്‍പ്പന്നങ്ങള്‍, കോക്കിങ്‌ കല്‍ക്കരി എന്നിവ വാങ്ങാനാണ്‌ മോദി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌.
പ്രധാന സാങ്കേതിക സ്‌ഥാപനങ്ങള്‍ ഇന്ത്യയില്‍ വലിയ നിക്ഷേപം വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ നിക്ഷേപം 10 ജിഗാവാട്ട്‌ ശേഷിയുള്ള ഡേറ്റാ സെന്ററുകള്‍ കൊണ്ടുവരും. ഇതിന്‌ യു.എസ്‌ ഉപകരണങ്ങള്‍ ആവശ്യമാണ്‌.

Ads by Google
Monday 09 Feb 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW