Thursday, March 12, 2026 Last Updated 58 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 09 Feb 2026 07.34 PM

ടി-20 ലോകകപ്പ് ; അസൂറിപ്പടയെ വീഴ്ത്തി സ്കോട്ടിഷ് പ്രതികാരം

യോഗ്യതാ റൗണ്ടിൽ സ്കോട്‌ലൻഡിനെ തോൽപ്പിച്ചതാണ് ലോകകപ്പ് പ്രവേശനത്തിൽ ഇറ്റലിക്കു നിർണായകമായത്.
uploads/news/2026/02/824698/10.gif
photo - twitter

ട്വന്റി20 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ ഇറ്റലിക്ക് തോൽവി. സ്കോട്‌ലൻഡിനെതിരായ മത്സരത്തിൽ 73 റൺസിനാണ് ഇറ്റലിയുടെ പരാജയം. ഇറ്റലി ഉയർത്തിയ 208 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇറ്റലി, 16.4 ഓവറിൽ 134 റൺസിന് ഓൾഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ മൈക്കിള്‍ ലീസ്‌കാണ് ഇറ്റലിയുടെ നടുവൊടിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സ്കോട്‌ലൻഡ്, അർധസെഞ്ചറി നേടിയ ഓപ്പണർ ജോര്‍ജ് മുന്‍സി (54 പന്തിൽ പന്തിൽ 84), ബ്രണ്ടൻ മക്‌മുല്ലൻ (18 പന്തിൽ 41*) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുത്തത്. അവസാന ഓവറില്‍ അഞ്ച് പന്തില്‍ 22 റണ്‍സ് നേടിയ ലീസ്‌ക് തന്നെയാണ് കളിയിലെ താരമായതും. 52 റണ്‍സുമായി ബെന്‍ മനെറ്റിയും 37 റണ്‍സുമായി ഹാരി മനേറ്റിയും ഇറ്റലിക്കായി പൊരുതിയെങ്കിലും കാര്യമുണ്ടായില്ല. ഇറ്റലിക്കായി അലി ഹസന്‍ 21 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടി മറ്റ് ബാളര്‍മാര്‍ക്കൊന്നും കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല.

യോഗ്യതാ റൗണ്ടിൽ സ്കോട്‌ലൻഡിനെ തോൽപ്പിച്ചതാണ് ലോകകപ്പ് പ്രവേശനത്തിൽ ഇറ്റലിക്കു നിർണായകമായത്. അന്ന് ഇറ്റലിക്കു പുറമെ ജഴ്സിയോടും തോറ്റ സ്കോട്‌ലൻഡ് പുറത്താകുകയായിരുന്നു. പിന്നീട് ബംഗ്ലദേശിനെ ലോകകപ്പിൽ നിന്ന് ഐസിസി പുറത്താക്കിയതോടെയാണ് അവർക്ക് അവസരം ലഭിച്ചത്. യോഗ്യതാ റൗണ്ടിൽ തങ്ങളുടെ ലോകകപ്പ് സാധ്യതകൾ ഇല്ലാതാക്കിയ ഇറ്റലിക്കെതിരായ ജയം സ്കോട്‌ലൻഡിന് മധുരപ്രതികാരമായി.

Ads by Google
Monday 09 Feb 2026 07.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW