Friday, March 13, 2026 Last Updated 12 Min 38 Sec ago English Edition
Todays E paper
Ads by Google
Monday 09 Feb 2026 02.10 PM

ഈ പ്രായത്തില്‍ ട്രെയിനില്‍ യാത്ര ചെയ്യാന്‍ കഴിയില്ല; പ്രധാനമന്ത്രിയുടെ വിരുന്ന് ഒഴിവാക്കിയതില്‍ ശ്രീലേഖ

uploads/news/2026/02/824670/sreelekha11.gif

തിരുവനന്തപുരം: ഈ പ്രായത്തില്‍ തനിക്ക് ട്രെയിനില്‍ യാത്ര ചെയ്യാന്‍ കഴിയില്ല എന്നും ഒരുപാട് പേരുമായി പോകുമ്പോള്‍ പാര്‍ട്ടിക്ക് വലിയ ചിലവ് വരുന്നതിനാലാണ് പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് ആര്‍. ശ്രീലേഖ.

അനാവശ്യമായി പണം ചിലവാക്കുന്നതില്‍ തനിക്ക് താത്പര്യമില്ലെന്നും തനിക്ക് മാത്രമായി ഫ്ളൈറ്റ് ബുക്ക് ചെയ്ത് പണം കളയേണ്ടതില്ലെന്ന് പാര്‍ട്ടിയോട് പറഞ്ഞുവെന്നുമാണ് ഫേസ്ബുക്കിലൂടെ ശ്രീലേഖയുടെ പ്രതികരണം. തനിക്ക് പാര്‍ട്ടിയോട് പ്രതിഷേധമോ അനിഷ്ടമോ ഒന്നുമില്ല എന്നും ശ്രീലേഖ കൂട്ടിച്ചേര്‍ത്തു. അമ്മയുടെ കാര്യങ്ങള്‍ നോക്കേണ്ടതിനാലും മാറിനില്‍ക്കാന്‍ പ്രയാസമുണ്ട് എന്നും ശ്രീലേഖ വ്യക്തമാക്കി.

അമ്മയ്ക്ക് 94 വയസായി. വീട്ടിലെ അസിസ്റ്റന്റ് ലീവിലാണ്. എല്ലാ കാര്യങ്ങളും താന്‍ നോക്കേണ്ടതുണ്ട്. അതിനാല്‍ അഞ്ച് ദിവസം മാറിനില്‍ക്കുക എന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും ശ്രീലേഖ പറഞ്ഞു. പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലര്‍മാര്‍ക്കൊപ്പം ഡല്‍ഹിയിലേക്ക് പോകാത്തതിലായിരുന്നു വിശദീകരണം.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പോകുന്നില്ലെന്ന നിലപാട് എടുത്തതിനെ തുടര്‍ന്ന് ആര്‍ ശ്രീലേഖ മാറിനിന്നത് പാര്‍ട്ടിയുമായുള്ള അസ്വാരസ്യങ്ങള്‍ മൂലമാണ് എന്നായിരുന്നു വിലയിരുത്തല്‍. പാര്‍ട്ടിയെക്കൊണ്ട് ചെലവ് വഹിപ്പിക്കേണ്ട എന്നത് മുന്‍ നിര്‍ത്തി അഞ്ച് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ശ്രീലേഖ വ്യക്തമാക്കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW