Friday, March 13, 2026 Last Updated 45 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 09 Feb 2026 09.38 AM

സാധാരണ തക്കാളിയെക്കാള്‍ ഇരട്ടി മധുരവും രുചിയും: ഓസ്‌ട്രേലിയയില്‍ താരമായി 'പര്‍പ്പിള്‍ തക്കാളി' കൃഷിക്കും വില്‍പ്പനയ്ക്കും അനുമതി

purple, tomato, australia
Photo. ABC News

തക്കാളി കഴിക്കാത്തതായിട്ട് ആരും തന്നെ ഉണ്ടാവില്ല. ദിവസവും കഴിക്കുന്ന ഏതെങ്കിലും ഒരു വിഭവത്തില്‍ തക്കാളിയുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്. ഓംലറ്റില്‍ മുതല്‍ മാംസാംഹാരങ്ങളിലും ടൊമാറ്റോ കെച്ചപ്പുകളിലും സാലഡുകളിലും അങ്ങനെ പല പല ഭക്ഷണവിഭവങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന സര്‍വസാധാരണമായ ഫലമാണു തക്കാളി. തക്കാളിയെന്നു കേള്‍ക്കുമ്പോള്‍ തന്നെ ചുവപ്പ്, പച്ച, അഥവാ കടുത്ത ഓറഞ്ച് നിറമാണു മനസ്സിലെത്തുക. എന്നാല്‍ ഓസ്‌ട്രേലിയയില്‍ ഒരു വ്യത്യസ്തമായ നിറമുള്ള തക്കാളി തീന്‍മേശയില്‍ എത്താന്‍ ഒരുങ്ങുകയാണ്. പര്‍പ്പിള്‍ നിറമുള്ള ഈ തക്കാളി വികസിപ്പിച്ചെടുത്തത് ജനിതകവ്യതിയാനത്തിലൂടെയാണ്.

പര്‍പ്പിള്‍ ബ്ലിസ് എന്നു പേരുള്ള ഈ തക്കാളിയുടെ സ്രഷ്ടാക്കള്‍ നോര്‍ഫോക് ഹെല്‍ത്തി പ്രൊഡ്യൂസ് എന്ന കമ്പനിയാണ്. തക്കാളിയിലേക്ക് സ്‌നാപ്ഡ്രാഗണ്‍ എന്ന ചെടിയുടെ ജീനുകള്‍ സംയോജിപ്പിച്ച് ആന്തോസയനിന്‍ എന്ന പിഗ്മെന്റ് സൃഷ്ടിച്ചാണ് വ്യത്യസ്തമായ ഈ തക്കാളി സൃഷ്ടിച്ചത്. സാധാരണ തക്കാളിയെക്കാള്‍ വളരെ മധുരതരവും രുചികരവുമാണ് പര്‍പ്പിള്‍ തക്കാളിയെന്നു നിര്‍മാതാക്കള്‍ അഭിപ്രായപ്പെടുന്നു. വില്‍പനയ്ക്കും കൃഷിക്കുമുള്ള അനുമതി ഓസ്‌ട്രേലിയയില്‍ ഈ തക്കാളി നേടിക്കഴിഞ്ഞു.

Ads by Google
Monday 09 Feb 2026 09.38 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW