Wednesday, March 11, 2026 Last Updated 39 Min 23 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Sunday 08 Feb 2026 11.37 PM

'മൂന്ന്‌ കുട്ടി' കുടുംബമാതൃക സാമൂഹികാരോഗ്യത്തിന്‌, ആഗോളഹിന്ദുക്കള്‍ ഒറ്റക്കെട്ടാകണം, ജി.ഡി.പി. വളര്‍ച്ചകൊണ്ട്‌ എല്ലാം അളക്കാനാവില്ല’: ആര്‍.എസ്‌.എസ്‌. മേധാവി

uploads/news/2026/02/824574/in5.jpg

ന്യൂഡല്‍ഹി: ഇന്ത്യയുടെ കരുത്ത്‌ ഭരണനിര്‍വഹണത്തില്‍ മാത്രമല്ല, സമൂഹത്തിന്റെ ജാഗ്രതയിലും പാരമ്പര്യമൂല്യങ്ങളിലുമാണ്‌ കുടികൊള്ളുന്നതെന്ന്‌ ആര്‍.എസ്‌.എസ്‌. മേധാവി മോഹന്‍ ഭാഗവത്‌. മൂന്ന്‌ കുട്ടികളുള്ള കുടുംബമാതൃകയെപ്പറ്റി പുരാണങ്ങളിലും ചില വൈദ്യശാസ്‌ത്ര കാഴ്‌ചപ്പാടുകളിലും പരാമര്‍ശമുണ്ട്‌. അത്‌ സാമൂഹികാരോഗ്യത്തിനും സമതുലനത്തിനും ഗുണകരമാണെന്നു ഭാഗവത്‌ പറഞ്ഞു. വിവാഹം എന്നത്‌ കേവലം പരസ്‌പരസമ്മതം മാത്രമല്ല, അതൊരു സാമൂഹികചുമതലയാണ്‌. ജനസംഖ്യയിലെ അനുപാതമില്ലായ്‌മയ്‌ക്കു കാരണം ജനനനിരക്കും മതപരിവര്‍ത്തനവും രാജ്യത്തേക്കുള്ള നുഴഞ്ഞുകയറ്റവുമാണ്‌. നുഴഞ്ഞുകയറ്റം ചെറുക്കാന്‍ പൗരന്മാര്‍ രാജ്യത്തിന്റെ കണ്ണും കാതുമാകണം.

ജി.ഡി.പി. വളര്‍ച്ചകൊണ്ട്‌ എല്ലാം അളക്കാനാവില്ല

ആകെ ആഭ്യന്തരോത്‌പാദനം (ജി.ഡി.പി) എന്നത്‌ കയറ്റുമതിയേയും ഇറക്കുമതിയേയും സംബന്ധിച്ചതാണ്‌. അത്‌ രാജ്യത്തിന്റെ മുഴുവന്‍ സാമ്പത്തികസാഹചര്യം വ്യക്‌തമാക്കുന്നതല്ല. ഉത്‌പാദനത്തിലെ അളവും നിലവാരവും തമ്മില്‍ സമതുലനമാണ്‌ ആവശ്യം. മൂര്‍ത്തമായ വളര്‍ച്ചയ്‌ക്കൊപ്പം അമൂര്‍ത്തമായ സാമ്പത്തികഘടകങ്ങള്‍ക്കും പ്രധാന്യം നല്‍കുമ്പോഴേ യഥാര്‍ത്ഥ സാമ്പത്തികസുസ്‌ഥിരതയും രൂപയുടെ ശാക്‌തീകരണവും സാധ്യമാകൂ.

'ഐ ഡോണ്ട്‌ കെയര്‍'
മനോഭാവം മാറണം

ഡല്‍ഹിയില്‍ അടുത്തിടെയുണ്ടായ സ്‌ഫോടനം പോലുള്ള സംഭവങ്ങള്‍ ചെറുക്കാന്‍ സര്‍ക്കാരിന്റെ ജാഗ്രത മാത്രം പോരാ. ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികള്‍ നേരിടാന്‍ പൗരന്മാര്‍ ജാഗരൂകരായിരിക്കണം. എന്തുണ്ടായാലും എനിക്കു പ്രശ്‌നമല്ല (ഐ ഡോണ്ട്‌ കെയര്‍) എന്ന മനോഭാവം മാറണം.

പിന്‍ സീറ്റ്‌ ഡ്രൈവിങ്ങില്ല
സര്‍ക്കാരില്‍ ഉള്ളവര്‍തന്നെയാണ്‌ ഭരണം നയിക്കുന്നത്‌. ആര്‍.എസ്‌.എസ്‌. പിന്‍ സീറ്റ്‌ ഡ്രൈവിങ്ങില്‍ ഏര്‍പ്പെടുന്നില്ല. എന്നാല്‍, രാഷ്‌ട്രപുരോഗതിയുടെ കാര്യത്തില്‍ ആര്‍.എസ്‌.എസ്‌. പ്രതിജ്‌ഞാബദ്ധരാണ്‌. സര്‍ക്കാരിന്‌ എപ്പോള്‍ പിന്തുണ ആവശ്യമുണ്ടെങ്കിലും സഹകരിക്കാന്‍ ആര്‍.എസ്‌.എസ്‌. തയാറാണ്‌.

ആഗോളഹിന്ദുക്കള്‍
ഒറ്റക്കെട്ടാകണം

ലോകമെമ്പാടുമുള്ള ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നു ബംാദേശിലെ ന്യൂനപക്ഷപീഡനം ചൂണ്ടിക്കാട്ടി ഭാഗവത്‌ ആഹ്വാനം ചെയ്‌തു. എല്ലാ ജാതിവിഭാഗങ്ങളേയും ആര്‍.എസ്‌.എസ്‌. ഉള്‍ക്കൊള്ളുന്നു. അഴിമതിയോട്‌ വിട്ടുവീഴ്‌ച ചെയ്യില്ല. ആര്‍.എസ്‌.എസ്‌. മേധാവി സ്‌ഥാനത്തുനിന്ന്‌ വിരമിച്ചാലും രാജ്യത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഭാഗവത്‌ വ്യക്‌തമാക്കി.

Ads by Google
സ്വന്തം ലേഖകന്‍
Sunday 08 Feb 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW