Wednesday, March 11, 2026 Last Updated 5 Min 32 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 11.37 PM

500 കോടിയുടെ റിയല്‍ എസ്‌റ്റേറ്റ്‌ തട്ടിപ്പ്‌: 32 അവന്യു സി.ഇ.ഒ. അറസ്‌റ്റില്‍

uploads/news/2026/02/824572/in3.jpg

ഗുരുഗ്രാം: 500 കോടി രൂപയുടെ റിയല്‍ എസ്‌റ്റേറ്റ്‌ തട്ടിപ്പ്‌ കേസില്‍ 32 അവന്യൂ സി.ഇ.ഒ: ധ്രുവ്‌ ദത്ത്‌ ശര്‍മ അറസ്‌റ്റില്‍. 2021-നും 2023-നും ഇടയില്‍ ഒരേ വസ്‌തു ഒന്നിലധികം പേര്‍ക്ക്‌ പലതവണയായി വില്‍പ്പന നടത്തി 500 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ്‌ അറസ്‌റ്റ്‌.
വസ്‌തു രജിസ്‌റ്റര്‍ ചെയ്യാത്തതിനാല്‍ തങ്ങള്‍ നല്‍കിയ 2.5 കോടി രൂപ തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട്‌ ട്രോം വെഞ്ചേഴ്‌സ്‌ ൈപ്രവറ്റ്‌ ലിമിറ്റഡ്‌ എന്ന സ്‌ഥാപനം പരാതി നല്‍കിയതോടെയാണ്‌ തട്ടിപ്പ്‌ പുറത്തുവന്നത്‌. ഒരേ കൊമേഴ്‌സ്യല്‍ വസ്‌തു തന്നെ പലതവണയായി പലര്‍ക്കും വിറ്റ്‌ തട്ടിപ്പ്‌ നടത്തിയതായി ധ്രുവ്‌ ദത്ത്‌ ശര്‍മ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
ഗുരുഗ്രാം സെക്‌ടര്‍ 15-ലെ മൂവായിരം ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടിയുടെ പേരിലാണ്‌ ഇയാള്‍ തട്ടിപ്പ്‌ നടത്തിയത്‌. 30 വര്‍ഷം വരെ ഉറപ്പുള്ള ലീസ്‌/വാടകയും തിരികെ വാങ്ങല്‍ ഓപ്‌ഷനുകളും പതിവ്‌ പ്രതിമാസ വരുമാനവും വാഗ്‌ദാനം ചെയ്‌താണ്‌ ഇയാള്‍ നിക്ഷേപകരെ ആകര്‍ഷിച്ചതെന്നു പോലീസ്‌ പറഞ്ഞു. ഈ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ അഞ്ചിലേറെ എഫ്‌.ഐ.ആറുകള്‍ ഇതുവരെ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. അമ്പതോളം പരാതിക്കാരുടെ മൊഴികള്‍ രേഖപ്പെടുത്തി. ആയിരത്തോളംപേര്‍ കബളിപ്പിക്കപ്പെട്ടെന്നാണ്‌ പ്രാഥമിക നിഗമനം. ഓരോ നിക്ഷേപകനും ഒരു കോടി മുതല്‍ 2.5 കോടി രൂപ വരെ നഷ്‌ടപ്പെട്ടതായും പോലീസ്‌ പറഞ്ഞു. നിക്ഷേപകരില്‍നിന്നു ശേഖരിച്ച പണം ഉപയോഗിച്ച്‌ ധ്രുവ്‌ ദത്ത ഗോവയിലും രാജസ്‌ഥാനിലും ആഡംബര വില്ലകളും വസ്‌തുക്കളും വാങ്ങിയെന്നും ആരോപണമുണ്ട്‌.
2021ല്‍ ട്രോം വെഞ്ചേഴ്‌സ്‌ ൈപ്രവറ്റ്‌ ലിമിറ്റഡ്‌ നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ ഗുരുഗ്രാം പോലീസും അവരുടെ സാമ്പത്തിക കുറ്റകൃത്യ വിഭാഗവും അന്വേഷണം ആരംഭിച്ചത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യലിനായി ആറു ദിവസം പോലീസ്‌ കസ്‌റ്റഡിയില്‍ റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Sunday 08 Feb 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW