Thursday, March 12, 2026 Last Updated 2 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 08 Feb 2026 08.37 PM

യുവതിയോട് മോശമായി പെരുമാറിയെന്ന് പരാതി; തിരുവനന്തപുരത്തെ സ്പാ കേന്ദ്രം അടച്ചുപൂട്ടി

23കാരി മേയറെ നേരിട്ട് വിളിച്ചറിയിച്ച പരാതിയിലാണ് നടപടി.
inspection, trivandrum

തിരുവനന്തപുരത്ത് ജോലിക്കെത്തിയ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സ്പാ കേന്ദ്രത്തിൽ പരിശോധന. 23കാരി മേയറെ നേരിട്ട് വിളിച്ചറിയിച്ച പരാതിയിലാണ് നടപടി. ആരോഗ്യവിഭാഗം സെക്രട്ടറിയേറ്റിന് നേരെ എതിർവശത്ത് പ്രവർത്തിക്കുന്ന സ്പർശൻ വെൽനെസ് സ്പായിലാണ് നഗരസഭ പരിശോധന നടത്തിയത്.

പരിശോധനയിൽ കേന്ദ്രത്തിലെ ഒരു വിഭാഗം കെട്ടിടം പ്രവർത്തിക്കുന്നത് ലൈസൻസ് ഇല്ലാതെയെന്ന് കണ്ടെത്തി. ഈ വിഭാഗം അന്വേഷണത്തിന്റെ ഭാഗമായി പൂട്ടി. ക്രോസ് മസാജിങ് നടക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും തുടർന്ന് അന്വേഷിക്കും എന്ന് നഗരസഭ ഉദ്യോഗസ്ഥർ അറിയിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW