Thursday, March 12, 2026 Last Updated 52 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 30 Jan 2026 08.45 PM

തിരുവനന്തപുരത്ത് എസ്ഐക്ക് മര്‍ദനം; സിപിഓയും സഹോദരനുമടക്കം മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു

നഗരൂർ എസ് ഐ അൻസറിനെയാണ് പള്ളിക്കൽ സ്റ്റേഷനിലെ സിപിഓ ചന്ദുവും സഹോദരനും ചില നാട്ടുകാരും ചേർന്ന് മർദിച്ചത്.
cpo, assualt

തിരുവനന്തപുരത്ത് എസ്ഐയെ പൊലീസുകാരനും നാട്ടുകാരും സംഘം ചേർന്ന് മർദിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം. നഗരൂർ എസ് ഐ അൻസറിനെയാണ് പള്ളിക്കൽ സ്റ്റേഷനിലെ സിപിഓ ചന്ദുവും സഹോദരനും ചില നാട്ടുകാരും ചേർന്ന് മർദിച്ചത്.

ഗാനമേളക്കിടെ നഗരൂരിൽ ക്ഷേത്രം ഉത്സവവുമായി ബന്ധപ്പെട്ട് മദ്യപിച്ചു ബഹളം ഉണ്ടാക്കിയ ചന്ദു അടക്കം ഉള്ളവരെ പൊലീസ് പിടിച്ചു മാറ്റിയിരുന്നു. ഗാനമേള കഴിഞ്ഞ ശേഷം ചന്ദുവും സഹോദരനും നാട്ടുകാരും ചേർന്ന് പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. എസ് ഐ അൻസറിനെ ഓടയിലേക്ക് തള്ളിയിട്ടു. ഇദ്ദേഹത്തിന് പരിക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്തു നിന്ന് തന്നെ ചന്ദുവും സഹോദരനും അടക്കം 3 പേരെ പൊലീസ് കസ്റ്റടിയിലെടുത്തു. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW